മ​ധ്യ​വ​യ​സ്കൻ വീ​ട്ടു​മു​റ്റ​ത്ത് മ​രി​ച്ച നി​ല​യി​ൽ
Thursday, October 21, 2021 2:51 AM IST
മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ൽ മ​ധ്യ​വ​യ​സ്ക​നെ വീ​ട്ടു​മു​റ്റ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ട​പ്പ​റ​മ്പ് സ്വ​ദേ​ശി ഹെ​ഡ്ബി​ൻ​ദാ​സ് (52) നെ​യാ​ണ് ചൊ​വ്വാ​ഴ്ച ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടു​മു​റ്റ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ മു​ക്കം പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക്ക​രി​ച്ചു. ഭാ​ര്യ: മാ​ല​തി. മ​ക്ക​ൾ: അ​മി​ലാ​ദാ​സ്, അ​ഭി​ലാ​ദാ​സ്, അ​ഭി​ൻ​ദാ​സ്. മ​രു​മ​ക്ക​ൾ: പ്ര​വീ​ൺ, ലി​പേ​ഷ്.