വെ​ള്ള​ക്ക​ട്ട വ​ന​ത്തി​ൽ പി​ടി​യാ​ന ച​രി​ഞ്ഞ നി​ല​യി​ൽ
Thursday, October 21, 2021 12:58 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് വെ​ള്ള​ക്ക​ട്ട ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നg നൂ​റ്റി​യ​ൻ​പ​ത് മീ​റ്റ​ർ അ​ടു​ത്താ​യി പ​തി​നേ​ഴി​നും ഇ​രു​പ​ത്തി​യൊ​ന്നി​നും ഇ​ട​യി​ൽ പ്രാ​യം​വ​രു​ന്ന പി​ടി​യാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​കാം ച​രി​ഞ്ഞ​തെ​ന്നു ക​രു​തു​ന്നു.
എ​ര​ണ്ട​ക്കെ​ട്ടാ​ണ് (ദ​ഹ​ന​മി​ല്ലാ​യ്മ) മ​ര​ണ​കാ​ര​ണ​മെ​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ ക്ഷീ​ണി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്ന ആ​ന. ത​ല​യോ​ടു​ക​ൾ തെ​ളി​ഞ്ഞു കാ​ണു​ന്ന നി​ല​യി​ലാ​യി​രു​ന്നു. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ണ്‍ സ​ത്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്.
നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ൽ, വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​പി.​എ​സ്. ബോ​ബി​കു​മാ​ർ, വ​ന​പാ​ല​ക​ർ എ​ന്നി​വ​ർ ന​ട​പ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. പി​ടി​യാ​ന ച​രി​ഞ്ഞ​തു സം​ബ​ന്ധി​ച്ച് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ജ​ഡം മ​റ​വു ചെ​യ്തു.