ആ​സ്റ്റ​ർ മിം​സി​ൽ 100 ഹൈ​പെ​ക് സ​ര്‍​ജ​റി പൂ​ര്‍​ത്തീ​ക​രി​ച്ചു
Thursday, October 21, 2021 12:57 AM IST
കോ​ഴി​ക്കോ​ട്: കാ​ന്‍​സ​ര്‍ ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത് ഏ​റ്റ​വും നൂ​ത​ന മാ​ര്‍​ഗ​ങ്ങ​ളി​ലൊ​ന്നാ​യ ഹൈ​പെ​ക് സ​ര്‍​ജ​റി ആ​സ്റ്റ​ർ മിം​സി​ൽ നൂ​റു​പേ​ര്‍​ക്ക് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചു. സാ​ധാ​ര​ണ ശ​സ്ത്ര​ക്രി​യ ബു​ദ്ധി​മു​ട്ടാ​യ പെ​രി​റ്റോ​ണി​യ​ല്‍ കാ​ന്‍​സ​ര്‍, ഫ്യൂ​ഡോ മി​ക്സോ​മ പെ​രി​റ്റോ​ണി മു​ത​ലാ​യ അ​ര്‍​ബു​ദ രോ​ഗ ബാ​ധി​ത​ര്‍​ക്കാ​ണ് ഹൈ​പെ​ക് സ​ര്‍​ജ​റി ആ​ശ്വാ​സ​മാ​കു​ന്ന​ത്.
ഹൈ​പെ​ക് ശ​സ്ത്ര​ക്രി​യ ഉ​ള്‍​പ്പെ​ടെ അ​ത്യാ​ധു​നി​ക​മാ​യ പ​ല കാ​ന്‍​സ​ര്‍ ശ​സ്ത്ര​ക്രി​യാ രീ​തി​ക​ളു​ടേ​യും ല​ഭ്യ​ത നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ കു​റ​വാ​യ​തി​നാ​ല്‍ ഡോ. ​വി. പി. ​സ​ലി​മി​നൊ​പ്പം​ആ​ഗോ​ള​ത​ല​ത്തി​ല്‍ പ്ര​ശ​സ്ത​നാ​യ സ​ര്‍​ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​ജെം ക​ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ട് ആ​സ്റ്റ​ര്‍ മിം​സി​ന്‍റെ കാ​ന്‍​സ​ര്‍ ശ​സ്ത്ര​ക്രി​യാ​വി​ഭാ​ഗം കൊ​ച്ചി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കോ​ട്ട​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പി​പെ​ക് എ​ന്ന നൂ​ത​ന സം​വി​ധാ​ന​വും ഉ​ട​ന​ടി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.
ന്യൂ​റോ ഓ​ങ്കോ​സ​ര്‍​ജ​റി​യി​ല്‍ യു​കെ യി​ല്‍ നി​ന്നു വി​ദ​ഗ്ദ്ധ പ​രി​ശീ​ല​നം സി​ദ്ധി​ച്ചു തി​രി​ച്ചെ​ത്തി​യ ഡോ. ​മു​ര​ളീ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ത്ത​ര കേ​ര​ള​ത്തി​ലെ ആ​ദ്യ ന്യൂ​റോ ഓ​ങ്കോ​ള​ജി ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​വും ഇ​തോ​ട​നു​ബ​ന്ധ​മാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​സ്റ്റ​ര്‍ മിം​സ് കേ​ര​ള ആ​ന്‍​ഡ് ഒ​മാ​ന്‍ റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫ​ര്‍​ഹാ​ന്‍ യാ​സി​ന്‍ , ഡോ. ​ജെം ക​ള​ത്തി​ല്‍ (സീ​നി​യ​ര്‍ ക​ണ്‍​സ​ൾ​ട്ട​ന്‍റ്-​സ​ര്‍​ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി, ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി-​കൊ​ച്ചി), ഡോ. ​കെ. വി. ​ഗം​ഗാ​ധ​ര​ന്‍ (ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി), ഡോ. ​വി.​പി. സ​ലിം (സീ​നി​യ​ര്‍ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഓ​ങ്കോ​സ​ര്‍​ജ​ന്‍), ഡോ. ​സ​ജി​ത്ത് ബാ​ബു (സീ​നി​യ​ര്‍ ക​ണ്‍​സ​ൾ​ട്ട​ന്‍റ്-​ഹെ​ഡ് ആ​ന്‍​ഡ് നെ​ക്ക് ഓ​ങ്കോ​സ​ര്‍​ജ​റി), ഡോ. ​മു​ര​ളീ​കൃ​ഷ്ണ​ന്‍ (സീ​നി​യ​ര്‍ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ ഓ​ങ്കോ​ള​ജി സ​ര്‍​ജ​ന്‍) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.