ജി​ല്ല​യി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ട്; മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേശം ന​ല്‍​കി
Thursday, October 21, 2021 12:56 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പു​തു​ക്കി​യ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ജി​ല്ല​യി​ല്‍ ഇ​ന്ന് മ​ഞ്ഞ അ​ല​ര്‍​ട്ട് ആ​യി​രി​ക്കും. മു​ന്‍​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ദു​ര​ന്ത സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ക്കാ​ന്‍ അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി.
ജി​ല്ല​യി​ല്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ സി​ഇ​എ​സ്എ​സ് ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ചു ദു​ര​ന്ത സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള 28 പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്. കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ലെ കു​മാ​ര​ന​ല്ലൂ​ര്‍ വി​ല്ലേ​ജി​ല്‍ ഊ​രാ​ളി​ക്കു​ന്ന്, പൈ​ക്കാ​ട​ന്‍​മ​ല, കൊ​ള​ക്കാ​ട​ന്‍​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും കൊ​ടി​യ​ത്തൂ​ര്‍ വി​ല്ലേ​ജി​ലെ മൈ​സൂ​ര്‍​മ​ല​യി​ലെ​യും ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കും.
കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക്- കൂ​രാ​ച്ചു​ണ്ട്, താ​മ​ര​ശേ​രി താ​ലൂ​ക്ക്- തി​രു​വ​മ്പാ​ടി വി​ല്ലേ​ജി​ലെ ആ​ന​ക്കാം​പൊ​യി​ല്‍, മു​ത്ത​പ്പ​ന്‍ പു​ഴ, പു​തു​പ്പാ​ടി വി​ല്ലേ​ജി​ലെ ക​ണ്ണ​പ്പ​ന്‍​കു​ണ്ട്, മ​ണ​ല്‍​വ​യ​ല്‍, കാ​ക്ക​വ​യ​ല്‍, പ​ന​ങ്ങാ​ട് വി​ല്ലേ​ജി​ലെ വാ​യോ​റ മ​ല, കൂ​ട​ര​ഞ്ഞി വി​ല്ലേ​ജി​ലെ പ​ന​ക്ക​ച്ചാ​ല്‍, കൂ​മ്പാ​റ, വ​ട​ക​ര താ​ലൂ​ക്കി​ലെ കാ​വി​ലും​പാ​റ വി​ല്ലേ​ജി​ല്‍ മു​ത്തു​പ്ലാ​വ്, വ​ട്ടി​പ്പ​ന, പൊ​യി​ലം​ചാ​ല്‍, ചൂ​ര​ണി, ചൂ​ര​ണി ര​ണ്ട്, ക​രി​യാ​മു​ണ്ട, ക​രി​ങ്ങാ​ട് മ​ല. ചെ​ക്യാ​ട് വി​ല്ലേ​ജ്- ക​ണ്ടി​വാ​തു​ക്ക​ല്‍, കാ​യ​ക്കൊ​ടി വി​ല്ലേ​ജ്- കൊ​ര​ണ​മ്മ​ല്‍, മ​രു​തോ​ങ്ക​ര വി​ല്ലേ​ജ്-​തോ​ട്ട​ക്കാ​ട്, തി​നൂ​ര്‍ വി​ല്ലേ​ജ്- ക​രി​പ്പ​മ​ല, വ​ള​യം വി​ല്ലേ​ജ്-​ആ​യോ​ടു​മ​ല, വാ​ണി​മേ​ല്‍ വി​ല്ലേ​ജി​ലെ ചി​റ്റാ​രി​മ​ല, വി​ല​ങ്ങാ​ട് വി​ല്ലേ​ജി​ലെ ആ​ലി​മൂ​ല, അ​ടു​പ്പി​ല്‍ കോ​ള​നി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ളെ മാ​റ്റാ​നാ​ണ് നി​ര്‍​ദേശം.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ള്‍​ക്ക് മാ​റി താ​മ​സി​ക്കാ​നു​ള്ള അ​ടി​യ​ന്തി​ര സ​ന്ദേ​ശം ന​ല്‍​കാ​നും ത​യാ​റാ​യി നി​ല്‍​ക്കാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ല്‍​കാ​ന്‍ വി​ല്ല​ജ് ഓ​ഫീ​സ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ വ​ഴി സ​ന്ദേ​ശം ന​ല്‍​കി മാ​റ്റി താ​മ​സി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ വാ​ഹ​ന​ങ്ങ​ള്‍, അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍, യ​ന്ത്ര സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ സ​ജ്ജീ​ക​രി​ക്കും. മ​ഴ ആ​രം​ഭി​ച്ചു ഒ​രു മ​ണി​ക്കൂ​റി​ന​കം വി​ല്ല​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ മാ​റ്റി​പ്പാ​ര്‍​പ്പി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.