റോ​ഡ് നി​ർ​മാ​ണ​ത്തി​നി​ടെ പൈ​പ്പ് പൊ​ട്ടി; കു​ടി​വെ​ള്ളംമു​ട്ടി നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ
Thursday, October 21, 2021 12:56 AM IST
മു​ക്കം: സം​സ്ഥാ​ന പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്കി​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ലേ​റെ​യാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങി നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ത​ട​പ്പ​റ​മ്പ് കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള​മി​ല്ലാ​തെ ദുരി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.
റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൊ​യി​ലാ​ണ്ടി- എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ൽ ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണപ്ര​വൃ​ത്തി ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ ടാ​ങ്കി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​ൻ സ്ഥാ​പി​ച്ച പൈ​പ്പ് പൊ​ട്ടി​പ്പോകുകയാ​യി​രു​ന്നു.
പൊ​ട്ടി​യ ഭാ​ഗ​ത്ത് ക​രാ​റു​കാ​ർ ത​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യെ​ങ്കി​ലും തൊ​ട്ട​ടു​ത്തു​ള്ള പൈ​പ്പ് വീ​ണ്ടും പൊ​ട്ടി. ജി​ഐ പൈ​പ്പ് പി​വി​സി പൈ​പ്പു​മാ​യി കൂ​ടി​ച്ചേ​രു​ന്ന സ്ഥ​ല​ത്താ​ണ് പൊ​ട്ടി​യ​ത്. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​നഫ​ണ്ടി​ൽ നി​ന്ന​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ത​ട​പ്പ​റ​മ്പ് ഐ​എ​ച്ച്ഡി​പി കോ​ള​നി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്.
മു​ന്നൂ​റ് മീ​റ്റ​റോ​ളം ദൂ​രം സം​സ്ഥാ​ന പാ​ത​യ്ക്ക് അ​രി​കി​ലൂ​ടെ ക​ട​ന്നുപോ​കു​ന്ന പൈ​പ്പ് പ​ല​യി​ട​ത്തും മ​ണ്ണി​ന് മു​ക​ളി​ലാ​ണ് കി​ട​ക്കു​ന്ന​ത്.