നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ഇ​ടി​ച്ചു പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ര്‍​ന്നു
Tuesday, October 19, 2021 1:06 AM IST
താ​മ​ര​ശേ​രി: നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ചു പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ര്‍​ന്നു. താ​മ​ര​ശേ​രി വ​ട്ട​ക്കു​ണ്ട് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.
യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കി​ല്ല. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ നി​ന്നും കോ​ത​മം​ഗ​ല​ത്തേ​ക്ക് പോ​കു​ന്ന ആ​ര്‍​എ​സ്ഇ 912 കോ​ത​മം​ഗ​ലം ഗ്യാ​രേ​ജി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. യാ​ത്ര​ക്കാ​രെ താ​മ​ര​ശേ​രി ഗ്യാ​രേ​ജി​ല്‍ നി​ന്നു​മെ​ത്തി​യ മ​റ്റൊ​രു ബ​സി​ല്‍ ക​യ​റ്റി വി​ടു​ക​യാ​യി​രു​ന്നു.

ഡി​ഗ്രി സീ​റ്റ് ഒ​ഴി​വ്

പേ​രാ​മ്പ്ര: ചാ​ലി​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ൽ ബി​എ​സ് സി ​ഐ​ടി (ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി) കോ​ഴ്‌​സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ര​ക്ഷി​താ​വി​നൊ​പ്പം എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്.

കി​ടാ​രി വി​ത​ര​ണം ന​ട​ത്തി

താ​മ​ര​ശേ​രി: ജാ​ന​കീയ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ത്തി​യ കി​ടാ​രി വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ടി. അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​മ​ര​ശേ​രി വെ​റ്റി​ന​റി ഡി​സ്പെ​ന്‍​സ​റി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ദീ​ജ സ​ത്താ​ര്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​യൂ​ബ്ഖാ​ന്‍, മ​ഞ്ജി​ത കു​റ്റി​യാ​ക്കി​ല്‍, വാ​ര്‍​ഡ് അം​ഗ​ങ്ങ​ലാ​യ അ​നി​ല്‍, ആ​യി​ഷ, ആ​ര്‍​ഷ്യ, വെ​റ്റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ബി​ന്ദ്യ, ലൈ​വ്‌​സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.