സ​ഹ​പാ​ഠി​ക്കൊ​രു വീ​ട് പ​ദ്ധ​തി​യു​മാ​യി ആ​ന​ക്കാം​പൊ​യി​ൽ യു​പി സ്കൂ​ൾ
Monday, October 18, 2021 12:54 AM IST
ആ​ന​ക്കാം​പൊ​യി​ൽ: സ​ഹ​പാ​ഠി​ക്കൊ​രു വീ​ടൊ​രു​ക്കി ആ​ന​ക്കാം​പൊ​യി​ൽ സെന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ മാ​തൃ​ക​യാ​കു​ന്നു. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഒ​രു വീ​ട്ടി​ലെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ള​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, പി​ടി​എ, പൂ​ർ​വ അ​ധ്യാ​പ​ക- വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് ഒ​രു​ങ്ങു​ന്ന​ത്. സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് നാ​ട്ടു​കാ​രു​ടെ​യും പൂ​ർ​ണ​പി​ന്തു​ണ​യു​ണ്ട്. ഓ​ൺ​ലൈ​ൻ പ​ഠ​ന​കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ അ​ധ്യാ​പ​ക​രാ​ണ് ഇൗ ​കു​ടും​ബ​ത്തെ ക​ണ്ടെ​ത്തു​ന്ന​ത്. ആ​ന​ക്കാം​പൊ​യി​ൽ കാ​വു​ങ്ക​ല്ലേ​ൽ ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക് ഷെ​ഡി​ൽ അ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു ന​ടു​വി​ൽ പ​തി​നൊ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്തെ ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വീ​ട്ടി​ൽ ദു​രി​ത ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. സ​ർ​ക്കാ​ർ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ഹാ​യം ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം വ​രു​മെ​ന്ന​തി​നാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ഒ​രു വീ​ടു​ണ്ടാ​ക്കി കൊ​ടു​ക്കാ​ൻ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ ആ​ലു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ ചേ​ർ​ന്ന ‘സ​ഹ​പാ​ഠി​ക്കൊ​രു വീ​ട്' പ​ദ്ധ​തി​യു​ടെ ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ ആ​ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി പി​ടി​എ പ്ര​സി​ഡ​ന്‍റ്് ബി​ജു കു​ന്ന​ത്തു പൊ​തി​യി​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ ഷി​മി​റ്റ്, പൂ​ർ​വ അ​ധ്യാ​പ​ക​രാ​യ എം.​ജി. ഫി​ലോ​മി​ന, എം.​സി. എ​ത്സ​മ്മ ആ​ന​ക്കാം​പൊ​യി​ൽ, ച​ർ​ച്ച് ട്ര​സ്റ്റി​മാ​രാ​യ ഫ്രി​ജി​ൽ വാ​ള​നാ​കു​ഴി​യി​ൽ, തോ​മ​സ് കൊ​ച്ചു​പ​റ​മ്പി​ൽ, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ. രാ​ജേ​ഷ്, എം.​പി. അ​ബൂ​ബ​ക്ക​ർ, പി.​ആ​ർ. സൗ​മ്യ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ബി ദേ​വ​സ്യ, സി​സ്റ്റ​ർ സ്നേ​ഹ തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ ജ​സ്റ്റി​ൻ പോ​ൾ, ആ​ലി​സ് വി. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ ആ​ലു​ങ്ക​ൽ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി​.ജെ.വ​ർ​ഗീ​സ് ചെ​യ​ർ​മാ​നും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി ക​ൺ​വീ​ന​റു​മാ​യു​ള്ള സ​ഹ​പാ​ഠി​ക്കൊ​രു വീ​ട് പ​ദ്ധ​തി​യു​ടെ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. പ​ദ്ധ​തി​യു​ടെ പേ​രി​ൽ ആ​ന​ക്കാം​പൊ​യി​ൽ ഗ്രാ​മീ​ൺ ബാ​ങ്കി​ൽ 401 841 0103 1876 ന​മ്പ​രാ​യി (ഐ​എ​ഫ്സി കോ​ഡ് - കെ​എ​ൽ​ജി​ബി 0040184) ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.