ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്
Monday, October 18, 2021 12:54 AM IST
കൂ​രാ​ച്ചു​ണ്ട്: ജി​ല്ല​യി​ലെ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​തും കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​മാ​യ ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ, തോ​ണി​ക്ക​ട​വ് തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ക​ക്ക​യം വാ​ലി ടൂ​റി​സം സൊ​സൈ​റ്റി ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ദി​നം​പ്ര​തി നൂ​റുക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന വ​നം വ​കു​പ്പി​ന്‍റെ ക​ക്ക​യം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന തൂ​ക്കു​പാ​ലം, പൂ​ന്തോ​ട്ട​ങ്ങ​ൾ എ​ല്ലാം ന​ശി​ച്ചു കി​ട​ക്കു​ക​യാ​ണ്.
പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​നു​പോ​ലും ഇ​വി​ടെ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ല. കൂ​ടാ​തെ ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ എ​ത്തി​ച്ചേ​രേ​ണ്ട എ​ക​രൂ​ൽ - ക​ക്ക​യം റോ​ഡ് പാ​ടെ ത​ക​ർ​ന്ന നി​ല​യി​ലു​മാ​ണ്. ഈ ​അ​വ​സ്ഥ എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ച്ച് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ ന​വീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും ക​ക്ക​യം വാ​ലി ടൂ​റി​സം സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡന്‍റ് ജോ​യി കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, സ​ജി കു​ഴി​വേ​ലി, ജേ​ക്ക​ബ് ഒ​ഴു​ക​യി​ൽ, ബി​ജി സെ​ബാ​സ്റ്റ്യ​ൻ, സി​മി​ലി ബി​ജു, ജി​മ്മി വ​ല്ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.