ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, September 28, 2021 12:18 AM IST
കോ​ഴി​ക്കോ​ട്: 49 മ​ണി​ക്കൂ​ർ 34 മി​നി​റ്റു കൊ​ണ്ട് ഫോ​ർ​വീ​ല​റി​ൽ ല​ഡാ​ക്- ക​ന്യാ​കു​മാ​രി യാ​ത്ര പൂ​ർ​ത്തി​ക​രി​ച്ച് ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ സ്ഥാ​നം​പി​ടി​ച്ച യു​വാ​ക്ക​ളെ അ​നു​മോ​ദി​ച്ചു.
കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് കോ​ള​ജ് സ്വ​ദേ​ശി​യാ​യ പി. ​ബി​ബി​ൻ കൃ​ഷ്ണ​ൻ, ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ എ.​എ​സ്. സ​മീ​ർ, മ​ല​പ്പു​റം ആ​ക്കോ​ട് സ്വ​ദേ​ശി​യാ​യ കെ.​എ​ൻ. നൗ​ഫ​ൽ എ​ന്നി​വ​രാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് യാ​ത്ര പൂ​ർ​ത്തി​യാ​ക്കി​യ​ത്.
3,512.1 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ന് ശ​രാ​ശ​രി 61 മ​ണി​ക്കൂ​റാ​ണ് സ​ഞ്ച​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​മ​യം. ഫ​റോ​ക്ക് ഹൈ​സ്കൂ​ൾ എ​സ്എ​സ്എ​ൽ​സി 2000 ബാ​ച്ച് മെ​മ്മ​റി​സി‌​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഫ​റോ​ക്ക് എ​സ്ഐ ഇ​ൻ​സ​മാം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
എ​ൻ.​യു. ശ്രീ​ലാ​ൽ ശ്രീ​ധ​ർ, എം. ​ജ​ഹാ​ഷ് അ​ലി, പി. ​മ​നു അ​ര​വി​ന്ദ്,എം.​എ​സ്. ശ​ര​ത് ബാ​ബു പി. ​അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.