ക​ക്കാ​ടം​പൊ​യി​ൽ റോ​ഡി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്ക്
Tuesday, September 28, 2021 12:16 AM IST
കൂ​മ്പാ​റ: ക​ക്കാ​ടം​പൊ​യി​ൽ റോ​ഡി​ൽ ആ​ന​ക്ക​ല്ലും​പാ​റ​യ്ക്കുസ​മീ​പം ബൈ​ക്ക് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം​ നി​ല​മ്പൂ​രി​ൽ നി​ന്നും ചെ​മ്പു​ക​ട​വി​ലു​ള്ള വീ​ട്ടി​ലേക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ അ​ന​ക്ക​ല്ലം​പാ​റ​യ്ക്കുസ​മീ​പം ചു​രം റോ​ഡി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണംവി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു എ​ന്നാ​ണ് നി​ഗ​മ​നം.​
യു​വാ​വ് വീ​ട്ടി​ൽ എ​ത്താ​തി​നെതു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലി​സി​നെ വി​വ​രമ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് ട​വ​ർ ലൊക്കേഷ​ൻ കേ​ന്ദ്രീക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ കൂ​മ്പാ​റ ആ​ന​ക്ക​ല്ലും​പാ​റ ഭാ​ഗ​ത്ത് യു​വാ​വി​ന്‍റെ സാ​ന്നി​ധ്യം കാ​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ‌
വി​വ​രമറി​ഞ്ഞ് കൂ​മ്പാ​റ​യി​ലെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രാ​ത്രി​യോടെ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട നി​ല​യി​ൽ യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​ത്. യു​വാ​വി​നെ മു​ക്ക​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേക്ക് മാ​റ്റി.