പ്ര​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ കേ​ര​ളം ന​ട​പ്പാ​ക്കു​ന്നി​ല്ല: ബിജെപി
Sunday, September 26, 2021 9:54 PM IST
കോ​ഴി​ക്കോ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു​വ​മോ​ര്‍​ച്ച ജി​ല്ലാ​ക​മ്മ​ിറ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വ​ച​രി​ത്ര​വും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന ന​വ​ഭാ​ര​ത​മേ​ള കോ​ഴി​ക്കോ​ട് ടൗ​ണ്‍​ഹാ​ളി​ല്‍ തു​ട​ങ്ങി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​കെ. സ​ജീ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​വാ​സി​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​വ​രെ പു​ന​ര​ധി​വി​സി​പ്പി​ക്കു​വാ​ൻ ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് അ​ഡ്വ. വി.​കെ. സ​ജീ​വ​ന്‍ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.
കോ​വി​ഡാന​ന്ത​ര ഇ​ന്ത്യ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ ഊ​ർ​ജ​ത്തോ​ടെ മു​ന്നേ​റു​മെ​ന്ന് ഉ​റ​പ്പാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വം അ​തി​നു​ള്ള ശേ​ഷി ന​ൽ​കു​ക ത​ന്നെ ചെ​യ്യും. ബി​സി​ന​സു​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും പു​തി​യ​വ ആ​രം​ഭി​ക്കാ​നും ആ​യി 8.1 ല​ക്ഷം കോ​ടി രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ സാ​ധ്യ​ത​ക​ൾ കേ​ര​ളമ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യു​വ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​റി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​മോ​ഹ​ന​ന്‍, യു​വ​മോ​ര്‍​ച്ച നേ​താ​ക്ക​ളാ​യ ഹ​രി​പ്ര​സാ​ദ് രാ​ജ, നി​പി​ൻ കൃ​ഷ്ണ​ന്‍, റോ​ഹി​ത്ത് ക​മ്മ​ലാ​ട്ട്, അ​മൃ​ത​ബി​ന്ദു, വി​ഷ്ണു പ​യ്യാ​ന​ക്ക​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റി​ജീ​ഷ് വി​രു​പ്പി​ൽ, ക​പി​ൽ ചെ​റു​വ​റ്റ, സ​ജേ​ഷ്,രാ​ജേ​ഷ് പൊ​ന്നാ​ട്ടി​ൽ, ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍​കി.