ലഹരി മാ​ഫി​യ​യു​ടെ വി​ള​യാ​ട്ട​മെ​ന്ന് പ​രാ​തി: മാ​വൂ​രി​ൽ പോ​ലീ​സ് റെ​യ്ഡ്
Saturday, September 25, 2021 1:06 AM IST
മു​ക്കം: മ​ദ്യ-​മ​യ​ക്കുമ​രു​ന്ന് മാ​ഫി​യ​യു​ടെ താ​വ​ള​മാ​യ മാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ മി​ന്ന​ൽ റെ​യ്ഡ്. ഗ്രാ​സിം സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ കാ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യി ലഹരി മാ​ഫി​യ​യു​ടെ വി​ള​യാ​ട്ട​മാ​ണെ​ന്ന് പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ്രാ​സിം ഗ്രൗ​ണ്ടി​ന് സ​മീ​പം, പാ​റ​മ്മ​ൽ ഫൈ​ബ​ർ ക്വാ​ട്ടേ​ഴ്സി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ കെ.9 ​സ്ക്വാ​ഡ്, മാ​വൂ​ർ പോ​ലീ​സ്, സി​റ്റി പോ​ലീ​സ് സ്പെ​ഷൽ സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ആ​റുപേ​ർ പി​ടി​യി​ലാ​യ​താ​യാ​ണ് വി​വ​രം. ഇന്നലെ വൈ​കീ​ട്ട് 5.30 ഓ​ടെ​യാ​ണ് റെ​യ്ഡ് ആ​രം​ഭി​ച്ച​ത്. മാ​വൂ​ർ ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. വി​നോ​ദ് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.