ചി​ത്ര​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം ന​ല്‍​കി
Friday, September 24, 2021 1:02 AM IST
കോ​ഴി​ക്കോ​ട്: അ​ന്ത​ര്‍​ദേ​ശീ​യ സ​ഹ​ക​ര​ണ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ബാ​ങ്ക് കു​ട്ടി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലെ ജി​ല്ലാ​ത​ല വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി. കേ​ര​ള ബാ​ങ്ക് റീ​ജ​ണ​ല്‍ ഓ​ഫീ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ഇ. ​ര​മേ​ശ് ബാ​ബു, ന​ബാ​ര്‍​ഡ് കോ​ഴി​ക്കോ​ട് ഡി​ഡി​എം എ. ​മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ര്‍ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. കേ​ര​ള ബാ​ങ്ക് റീ​ജ​ണ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സി. ​അ​ബ്ദു​ല്‍ മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ​ന്നാം വി​ഭാ​ഗ​ത്തി​ല്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ ആ​ര്‍.​വി. ആ​ദ്യ (സെ​ന്‍റ് വി​ന്‍​സെ​ന്‍റ് കോ​ള​നി ടി​ടി​ഐ കോ​ഴി​ക്കോ​ട്), എ​സ്. ദേ​വാ​ന​ന്ദ് (ജി​എം യു​പി സ്‌​കൂ​ള്‍ വേ​ളൂ​ര്‍), ബി.​എ​സ്. ആ​രു​ഷ് (ജി​എം യു​പി സ്‌​കൂ​ള്‍ വേ​ളൂ​ര്‍), ര​ണ്ടാം വി​ഭാ​ഗ​ത്തി​ല്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ എ​ന്‍.​കെ. ദേ​വ​ന​ന്ദ (ഗ​വ. ഹൈ​സ്‌​കൂ​ള്‍ പോ​യി​ക്കാ​വ്), ആ​ര്‍.​എ​സ്. സെ​ദ്‌​ന (കാ​ര്‍​ത്തി​ക​പ്പ​ള്ളി ന​മ്പ​ര്‍ വ​ൺ യു​പി സ്‌​കൂ​ള്‍), ദേ​വി​ക ജി​തേ​ഷ് (കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ന​മ്പ​ര്‍ വ​ൺ കോ​ഴി​ക്കോ​ട്) എ​ന്നി​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​ങ്ങ​ളും ഏ​റ്റു​വാ​ങ്ങി.
ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​മാ​രാ​യ പി. ​ബാ​ല​ഗോ​പാ​ല​ന്‍, ഐ.​കെ. വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 69 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.