പൊ​റാ​ളി ക്വാ​റി ഖ​ന​നം: സ​ത്യ​ഗ്ര​ഹ സ​മ​രം 15 ദി​വ​സം പി​ന്നി​ട്ടു
Friday, September 24, 2021 1:00 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് പൊ​റാ​ളി ക്വാ​റി ഖ​ന​ന​ത്തി​നെ​തി​രേ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മ​ര​സ​മി​തി ന​ട​ത്തി വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം 15 ദി​വ​സം പി​ന്നി​ട്ടു. ക്വാ​റി​ക്ക് ന​ൽ​കി​യ ഖ​ന​ന അ​നു​മ​തി റ​ദ്ദ്‌ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കു​ന്ന​തു വ​രെ സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഇ​ന്ന​ലെ ന​ട​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തം​ഗം വി​ന​യ പു​തി​യൊ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ച്ചു​കൈ​പ്പ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഐ​പ്പ് വ​ട​ക്കേ​ത്ത​ടം, എ​ബി മാ​ളി​യേ​ക്ക​ൽ, ജോ​സ​ഫ് തൊ​ണ്ണം​കു​ഴി, വി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ജോ​ബി മ്ലാ​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.