ചെ​മ്പ​നോ​ട​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് അ​റു​തി വ​രു​ത്ത​ണ​മെ​ന്ന്
Friday, September 24, 2021 1:00 AM IST
ചെ​മ്പ​നോ​ട: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി പെ​രു​വ​ണ്ണാ​മൂ​ഴി ജ​ല സം​ഭ​ര​ണി​യി​ൽ നി​ന്നും ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ച്ചു കൊ​ടു​ക്കു​മ്പോ​ൾ സം​ഭ​ര​ണി സ്ഥി​തി ചെ​യ്യു​ന്ന ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട​യെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി.
ഒ​രാ​ഴ്ച​യാ​യി മ​ഴ​മാ​റി നി​ന്ന​തോ​ടെ ചെ​മ്പ​നോ​ട​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം അ​തി രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ന്നു ചെ​മ്പ​നോ​ട​യ്ക്കു​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി വെ​ള്ളം പ​ല​യി​ട​ത്തും റോ​ഡി​ലൂ​ടെ ഒ​ഴു​കു​ക​യാ​ണ്. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ കാ​ര​ണം കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പു​ക​ൾ റി​പ്പ​യ​ർ ചെ​യ്യു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ശ​ക്ത​മാ​ണ്.
ഇ​ക്കാ​ര​ണ​ത്താ​ൽ ചെ​മ്പ​നോ​ട മേ​ഖ​ല​യി​ൽ വെ​ള്ളം കൃ​ത്യ​മാ​യി എ​ത്തു​ന്നി​ല്ല. അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ച് പൈ​പ്പ് റി​പ്പ​യ​റിം​ഗ് സ​മ​യ ബ​ന്ധി​ത​മാ​യി ന​ട​ത്തി കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു ചെ​മ്പ​നോ​ട വാ​ർ​ഡ് അം​ഗ​വും യു​ഡി​എ​ഫ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ കെ.​എ. ജോ​സ്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി.