കൂ​രാ​ച്ചു​ണ്ട്-കൂ​ട്ടാ​ലി​ട റോ​ഡ് ന​വീ​ക​ര​ണം; മ​ന്ത്രി ഇ​ട​പെ​ട്ടി​ട്ടും ന​ട​പ​ടി​യാ​യി​ല്ല
Wednesday, September 22, 2021 1:16 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യാ​യ കൂ​രാ​ച്ചു​ണ്ടി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേക്കുള്ള പ്ര​ധാ​ന റോ​ഡും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​തു​മാ​യ കൂ​രാ​ച്ചു​ണ്ട്-കൂ​ട്ടാ​ലി​ട റോ​ഡി​ന്‍റെ മൂ​ന്നുവ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യ ടാ​റിം​ഗ് ഇതുവരെയും പൂ​ർ​ത്തീ​ക​രി​ച്ചില്ല. കൂ​ട്ടാ​ലി​ട പെ​ട്രോ​ൾ പ​മ്പ് മു​ത​ൽ എ​ര​പ്പാ​ൻ​തോ​ട് കോ​ൺ​വെ​ന്‍റ് വ​രെ​യു​ള്ള ഏ​ക​ദേ​ശം അഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വൃ​ത്തി​യാ​ണ് ക​രാ​റു​കാ​രു​ടെ അ​നാ​സ്ഥ മൂ​ലം പാ​തിവ​ഴി​യി​ലാ​യ​ത്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യി​ൽ നാ​ട്ടി​ൽ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ളും സ​മ​ര​ങ്ങ​ളും ന​ട​ന്നു.
ജൂ​ലൈ 20ന് ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ക​രാ​റു​കാ​രു​മാ​യി സം​സാ​രി​ക്കു​ക​യും റോ​ഡിന്‍റെ പ്ര​വൃ​ത്തി ആ​ഗ​സ്റ്റ് 30നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് ജ​ന​ങ്ങ​ൾ​ക്കു​ള്ള യാ​ത്രാ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ എ​ന്നാ​ൽ മ​ന്ത്രി ഇ​ട​പെ​ട്ടി​ട്ടും റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണി​ന്നു​മു​ള്ള​ത്.
റോ​ഡി​ന്‍റെ നി​ല​വി​ലു​ള്ള ടാ​റിം​ഗ് മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് ഇ​ള​ക്കി നി​ര​ത്തി​യ​തി​നാ​ൽ ക​ല്ലു​ക​ൾ നി​റ​ഞ്ഞ് കാ​ൽ​ന​ട യാ​ത്ര പോ​ലും പ്ര​യാ​സ​ക​ര​മാ​ണ്. നി​ര​വ​ധി​ പേർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി​ട്ടു​ണ്ട്.