സാ​ക്ഷ​ര​താ പ്ര​സ്ഥാ​ന​ത്തെ ജ​ന​കീ​യവ​ത്ക​രി​ച്ച് കേ​ര​ളം നേ​ടി​യ പു​രോ​ഗ​തി ലോ​ക​ത്തി​നു മാ​തൃ​ക: മ​ന്ത്രി​ ദേ​വ​ർകോ​വി​ൽ ോ
Wednesday, September 22, 2021 1:16 AM IST
കു​റ്റ്യാ​ടി:​ ലോ​ക സാ​ക്ഷ​ര​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ന്നു​മ്മ​ല്‍ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ മി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ഹ​യ​ര്‍ സെ​ക്ക​ൻഡറി തു​ല്യ​താ പ​രീ​ക്ഷാ വി​ജ​യി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും തു​ല്യ​താ ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും തു​റ​മു​ഖ-​പു​രാ​വ​സ്തു മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ നി​ര്‍​വ​ഹി​ച്ചു. സാ​ക്ഷ​ര​താ പ്ര​സ്ഥാ​ന​ത്തെ ജ​ന​കീ​യ​വ​ത്ക​രി​ച്ച് കേ​ര​ളം നേ​ടി​യ പു​രോ​ഗ​തി ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കു​ന്നു​മ്മ​ല്‍ ബ്ലോ​ക്കി​ലെ എ​ല്‍​പി, യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ത്താം​ത​രം വി​ജ​യി​ക്കാ​ത്ത ര​ക്ഷി​താ​ക്ക​ളെ പ​ത്താം​ത​രം വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു.
കെ.പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി മാ​സ്റ്റ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​പ്ര​ശാ​ന്ത്കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. പ്രേ​ര​ക് ക​ണ്‍​വീ​ന​ര്‍ കെ.സി. രാ​ജീ​വ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ക​ക്ക​ട്ടി​ല്‍, കു​ന്നു​മ്മ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.കെ. റീ​ത്ത, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ലീ​ബാ സു​നി​ല്‍, എ​ന്‍.കെ. ​ലീ​ല, എം.പി. കു​ഞ്ഞി​രാ​മ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ശ്വ​നാ​ഥ​ന്‍ മാ​സ്റ്റ​ര്‍, എ​ന്‍​എ​ച്ച്എ​സ്എ​സ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ.പി.സു​രേ​ഷ് മാ​സ്റ്റ​ര്‍, നോ​ഡ​ല്‍ പ്രേ​ര​ക് ടി.എം.നി​ഷ, കെ​എ​സ്പി​എ സെ​ക്ര​ട്ട​റി ഷൈ​ജു​കു​മാ​ര്‍, കു​ന്നു​മ്മ​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.പി. ച​ന്ദ്രി, നോ​ഡ​ല്‍ പ്രേ​ര​ക് കെ.കെ. ദീ​പ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.