ച​ക്കി​ട്ട​പാ​റ ഇ​നി സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ ഗ്രാ​മം
Wednesday, September 22, 2021 1:16 AM IST
ച​ക്കി​ട്ട​പാ​റ: സ​മ​ഗ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​ക്കി​ട്ട​പാ​റ സ​മ്പൂ​ർണ ഡി​ജി​റ്റ​ൽ ഗ്രാ​മ​മാ​യി. പേ​രാ​മ്പ്ര എംഎ​ൽ​എ ടി.പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ​ത്തി​നും സേ​വ​ന​ങ്ങ​ൾ​ക്കും മു​ത​ൽക്കൂ​ട്ടാ​വു​ന്ന മു​ന്നേ​റ്റ​മാ​ണ് പ​ഞ്ചാ​യ​ത്ത് കൈ​വ​രി​ച്ച​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ബ​ഹുജ​ന​ങ്ങ​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച 15 ല​ക്ഷം രൂ​പ കൊ​ണ്ടാ​ണ് ഡി​ജി​റ്റ​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.
പ്ര​ദേ​ശ​ത്തെ എ​ല്ലാ ട്രൈ​ബ​ൽ കോ​ള​നി​യി​ലും ഇ​തു​വ​ഴി ഹൈ​സ്പീ​ഡ് ഇ​ൻ്റെ​ർ​നെ​റ്റ് സൗ​ക​ര്യം എ​ത്തും.189 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണും ന​ൽ​കി. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് പ​ഠി​ക്കു​ന്ന 22 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ ലാ​പ്പ്ടോ​പ്പു​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഷീ​ജ ശ​ശി വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ർ​ണ വൈ​ഫൈ ഗ്രാ​മ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു പ്ര​ഖ്യാ​പി​ച്ചു.
ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​പ്പി മ​നോ​ജ്, സി.കെ. ശ​ശി, ബി​ന്ദു വ​ത്സ​ൻ, എഇഒ അ​ഷ​്റ​ഫ്, പി.നി​ദ, ഷീ​ന നാ​രാ​യ​ണ​ൻ, പി.പി. ര​ഘു​നാ​ഥ്, ജി​തേ​ഷ് മു​തു​കാ​ട്, പ​ള്ളു​രു​ത്തി ജോ​സ​ഫ്, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, ആ​വ​ള ഹ​മീ​ദ്, വി.വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ബി​ജു ചെ​റു​വ​ത്തൂ​ര്, ഇ.എം. ശ്രീ​ജി​ത്ത്, ഷി​ബു ജോ​ർ​ജ്, രാ​ജ​ൻ വ​ർ​ക്കി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.