പൊ​റാ​ളി ക്വാ​റി ഖ​ന​നം: ​22ന് ​ക്വാ​റി​യി​ലേ​ക്ക് മാ​ർ​ച്ച്
Monday, September 20, 2021 12:56 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ പൊ​റാ​ളി ക്വാ​റി ഖ​ന​ന​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ പ​ള്ളി, സ്കൂ​ൾ, വീ​ടു​ക​ൾ എ​ന്നി​വ​ക്ക് കേ​ടു​പാ​ടു സം​ഭ​വി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​കീ​യ പ്ര​തി​രോ​ധ സ​മ​ര​സ​മി​തി പ​ഞ്ചാ​യ​ത്തി​ന് മു​ന്പി​ൽ 12 ദി​വ​സം പി​ന്നി​ട്ട റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​നുപി​ന്നാ​ലെ ഇ​ന്ന​ലെ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു.
ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം മൂ​ലം ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 22 ന് ​ക്വാ​റി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ വി.​ജെ. സ​ണ്ണി, എ.​സി. സ​തി, ഐ​പ്പ് വ​ട​ക്കേ​ത്ത​ടം, സ​നീ​ഷ് മാ​ളി​യേ​ക്ക​ൽ, ഒ.​എം. കു​ഞ്ഞി​ക്ക​ണാ​ര​ൻ, ഇ.​ജെ.​ദേ​വ​സ്യ, സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.