ആ​ഫ്രി​ക്ക​ൻ ഒ​ച്ച്: അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കണമെന്ന് കി​സാ​ൻ സ​ഭ
Monday, September 20, 2021 12:56 AM IST
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​ൻ​കു​ന്ന് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന ആ​ഫ്രി​ക്ക​ൻ ഒ​ച്ച് കാ​ർ​ഷി​കവി​ള​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും ഭീ​തി പ​ര​ത്തു​ക​യാ​ണെ​ന്നും അ​ധി​കാ​രി​ക​ൾ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കി​സാ​ൻ​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​വ​യെ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ശി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ​ കൃ​ഷി വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തുനി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു തോ​ട്ടും​ചി​റ കൃ​ഷി മ​ന്ത്രി, നാ​ദാ​പു​രം എം​എ​ൽ​എ എ​ന്നി​വ​രോ​ട് ആ​വ​ശ്യ​പ്പെ​‌ട്ടുകൊ​ണ്ട് നി​വേ​ദ​നം ന​ൽ​കി. സം​ഘ​ത്തി​ൽ കെ.​പി. നാ​ണു, പി. ​ഗം​ഗാ​ധ​ര​ൻ, കെ.​കെ. മോ​ഹ​ൻ​ദാ​സ്, പി. ​ഭാ​സ്ക​ര​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.
മ​രു​തോ​ങ്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​നും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് ഒ​ച്ചു​ക​ളെ വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്ന​ത്.