ജ​ന​വി​ദ്യാ കേ​ന്ദ്ര​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നും വൈ​ദ്യു​തി​യും ല​ഭ്യ​മാ​ക്കി
Sunday, September 19, 2021 12:37 AM IST
കൂ​ട​ര​ഞ്ഞി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​വ​രു​ന്ന ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​ക​ട​വ് എ​സ്ടി കോ​ള​നി ജ​ന​വി​ദ്യാ കേ​ന്ദ്ര​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നും വൈ​ദ്യു​തി​യും ല​ഭ്യ​മാ​ക്കി. കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് മാ​വ​റ സ്വി​ച്ച് ഓ​ൺ ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് വാ​ർ​ഡ് അം​ഗം ജെ​റി​ന റോ​യ് അ​ധ്യ​ക്ഷ​യാ​യി. യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റോ​സി​ലി, അ​ഞ്ചാം വാ​ർ​ഡ് അം​ഗം സീ​ന ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ 49 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ത് സ​ഹാ​യ​ക​മാ​കും. നെ​റ്റ് റേ​ഞ്ച് ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ട് കോ​ള​നി പ്ര​ദേ​ശ​ത്തു​ള്ള കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം സാ​ധ്യ​മാ​കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്.