മു​ട്ട​ക്കോ​ഴി വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി: തു​ക ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി
Saturday, September 18, 2021 1:12 AM IST
കോ​ഴി​ക്കോ​ട്: കോ​ര്‍​പ​റേ​ഷ​ന്‍ പ്ലാ​നിം​ഗ് വി​ഭാ​ഗം മ​ട്ടു​പ്പാ​വി​ല്‍ മു​ട്ട​ക്കോ​ഴി വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്തൃ വി​ഹി​തം വെ​റ്ററി​ന​റി ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നും ഇ​തു​കാ​ര​ണം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ള്‍​ക്കു ല​ഭി​ക്കേ​ണ്ട തു​ക ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​മു​ള്ള പ​രാ​തി​യു​മാ​യി കോ​ട്ട​ക്കു​ന്ന് അ​ഗ്രോ ആ​ൻ​ഡ് പൗ​ള്‍​ട്രി ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി.
കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍റെ മ​ട്ടു​പ്പാ​വി​ല്‍ മു​ട്ട​ക്കോ​ഴി വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണം ക​മ്പ​നി​ക്ക് ടെ​ണ്ട​ര്‍ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2020 ഡി​സം​ബ​റി​ല്‍ ക​മ്പ​നി 90 ഹൈടെ​ക് കോ​ഴി​ക്കൂ​ട് വി​ത​ര​ണം ചെ​യ്തു.
2021 മാ​ര്‍​ച്ച് 31ഓ​ടെ മു​ഴു​വ​ന്‍ തു​ക​യും ക​മ്പ​നി​ക്ക് ല​ഭി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ 19 യൂ​നി​റ്റി​ന്‍റെ പ്ലാ​ന്‍ ഫണ്ട്, ​ഗു​ണ​ഭോ​ക്തൃ വ​ഹി​ത​മാ​യി​ മൊ​ത്തം 1,69,100 രൂ​പ​യാ​ണ് ആ​കെ ല​ഭി​ച്ച​ത്. ഇ​നി 6,31,900 രൂ​പ ല​ഭി​ക്കാ​നു​ണ്ട്.
അ​ലം​ഭാ​വം തു​ട​ർ​ന്നാ​ൽ ഹൈ​ക്കോ​ട​തി​യി​ലും വി​ജി​ല​ന്‍​സ് കോ​ട​തി​യി​ലും ക​മ്പ​നി കേ​സ് ഫ​യ​ല്‍ ചെ​യ്യു​മെ​ന്നും ക​മ്പ​നി ചെ​യ​ര്‍​മാ​ന്‍ പി.​പി.​ബ​ഷീ​ര്‍, മ​നേ​ജിം​ഗ് ഡ​യ​റക്ട​ര്‍ എ​ന്‍.​നി​ഖി​ല്‍ സേ​തു, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് അ​സ്‌​ലം എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.