തു​ഷാ​ര​ഗി​രി, അ​രി​പ്പാ​റ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഇ​ന്നുമു​ത​ൽ തു​റ​ക്കും
Tuesday, September 14, 2021 11:56 PM IST
കോ​ട​ഞ്ചേ​രി: തു​ഷാ​ര​ഗി​രി ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​ർ, അ​രി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഇ​ന്ന് മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് പ്ര​വൃ​ത്തി സ​മ​യം.
ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് ടെ​സ്റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, 10 ദി​വ​സ​ത്തി​ന് മു​മ്പെ​ങ്കി​ലും ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ, കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി ഒ​രു​മാ​സം ക​ഴി​ഞ്ഞ​വ​ർ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​ന​മു​ള്ള​തെ​ന്ന് ഡി​ടി​പി​സി മാ​നേ​ജ​ർ ഷെ​ല്ലി കു​ന്നേ​ൽ അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​വ​രു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ​യു​ള്ള കു​ട്ടി​ക​ളെ അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​താ​ണ്.