പെ​റ്റി​യ​ടി​ക്കാ​ൻ വ​ന്ന മ​ജി​സ്ട്രേ​റ്റ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ പി​ൻ​വാ​ങ്ങി
Thursday, August 5, 2021 12:26 AM IST
വൈ​ത്തി​രി: ചായക്കടയ്ക്കു മു​ന്നി​ൽ യു​വാ​ക്ക​ൾ ചാ​യ കു​ടി​ച്ചു എ​ന്ന കു​റ്റം ചു​മ​ത്തി പെ​റ്റി​യ​ടി​ക്കാ​നെ​ത്തി​യ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നു​മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി.
പ​ഴ​യ വൈ​ത്തി​രി​യി​ലെ കൂ​ൾ ആ​ൻ​ഡ് ഹോ​ട്ട് എ​ന്ന ചാ​യ​ക്ക​ട​യ്്ക്കു മു​ന്നി​ൽ ഏ​റെ മാ​റി​നി​ന്നാ​ണ് യു​വാ​ക്ക​ൾ ചാ​യ കു​ടി​ച്ച​ത​ത്രെ. എ​ന്നാ​ൽ സ​ർ​ക്കാ​ർ വാ​ഹ​ന​ത്തി​ലെ​ത്തി​യ സെ​ക്ട​റൽ മ​ജി​സ്ട്രേ​റ്റ് പാ​ർ​ട്ണ​ർ​മാ​രി​ൽ ഒ​രാ​ളെ വി​ളി​ച്ചു വ​രു​ത്തി ഫൈ​ൻ അ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഒ​ത്തു​കൂ​ടി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.
ചി​ല​ർ വാ​ഹ​ന​ത്തി​നു മു​ന്നി​ലി​രു​ന്നു വ​ണ്ടി നെ​ഞ്ച​ത്തു​കൂ​ടി ക​യ​റ്റാ​ൻ പ​റ​ഞ്ഞ​തോ​ടെ സ​ർ​ക്കാ​രു​ദ്യോ​ഗ​സ്ഥ​ൻ പി​ന്തി​രി​ഞ്ഞു.
ബി​വ​റേ​ജ​സി​നു മു​ന്നി​ൽ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​വ​രെ വെ​റു​തെ വി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ വൃ​ന്ദം പാ​വ​പ്പെ​ട്ട​വ​രു​ടെ മേ​ൽ കു​തി​ര ക​യ​റു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ പി​ഴ ഒ​ഴി​വാ​ക്കി മു​ന്ന​റി​യി​പ്പി​ലൊ​തു​ക്കി ഉ​ദ്യോ​ഗ​സ്ഥ​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.