17 പേ​രെ ചോ​ദ്യംചെ​യ്യാ​ൻ ര​ണ്ടു​ദി​വ​സം; ക​സ്റ്റം​സി​ന് അ​ഗ്നി​പ​രീ​ക്ഷ
Thursday, August 5, 2021 12:26 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര സ്വ​ര്‍​ണ​ക​വ​ര്‍​ച്ചാ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സി​ല്‍ ക​സ്റ്റം​സി​ന് അ​ഗ്നി​പ​രീ​ക്ഷ. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ 17 പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​നാ​ണ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അ​നു​വ​ദി​ച്ച​ത്.
എ​ന്നാ​ല്‍ ഭൂ​രി​ഭാ​ഗം പേ​രേ​യും ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ല.
സൂ​പ്ര​ണ്ടു​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണ് ചോ​ദ്യം​ചെ​യ്യ​ലി​നാ​യി എ​ത്തി​യി​രു​ന്ന​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലും കോ​ഴി​ക്കോ​ടു​മു​ള്ള ജ​യി​ലു​ക​ളി​ലാ​ണ് പ്ര​തി​ക​ളു​ള്ള​ത്.
ക​സ്റ്റം​സി​നു ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന കോ​ട​തി നി​ര്‍​ദേ​ശം പ്ര​തി​ക​ള്‍ അ​റി​ഞ്ഞ​തോ​ടെ പൂ​ര്‍​ണ​മാ​യും നി​സ​ഹ​ക​ര​ണ മ​നോ​ഭാ​വ​മാ​ണ് പ്ര​ക​ടി​പ്പി​ച്ച​ത്. സാ​ധാ​ര​ണ പ്ര​മാ​ദ​മാ​യ കേ​സു​ക​ളി​ല്‍ ഒ​രു പ്ര​തി​യാ​യാ​ല്‍ പോ​ലും മാ​ര​ത്ത​ണ്‍ ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​മാ​ക്കി​യ​ശേ​ഷ​മാ​ണ് വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​ത്.
എ​ന്നാ​ല്‍ രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി സ്വ​ര്‍​ണം എ​ത്തി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രി​പ്പൂ​ര്‍ കേ​സി​ല്‍ ര​ണ്ടു ദി​വ​സം മാ​ത്ര​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി അ​ഞ്ചു​ദി​വ​സം കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​സ്റ്റം​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ എം.​രാ​ജേ​ഷ്‌​കു​മാ​ര്‍ മ​ഞ്ചേ​രി ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും.
കൊ​ണ്ടോ​ട്ടി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ​യാ​ണ് ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.
സ്വ​ര്‍​ണ​ക്ക​ട​ത്തു സം​ഘ​വു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ളും നേ​ര​ത്തെ സ്വ​ര്‍​ണ​ത്തി​ന് അ​ക​മ്പ​ടി പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​ത്.