വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സ് : മോ​ഷ​ണ​സം​ഘ​ത്തെ​ക്കു​റി​ച്ചു സൂ​ച​ന
Thursday, August 5, 2021 12:26 AM IST
കോ​ഴി​ക്കോ​ട്: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ചും ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മൂ​ന്നു​പ​വ​ന്‍ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ മോ​ഷ​ണ​സം​ഘ​ത്തെ കു​റി​ച്ച് സൂ​ച​ന. സം​ഘ​ത്തെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് എ​ല​ത്തൂ​ർ ചെ​ട്ടി​കു​ളം കൊ​ളാ​യി​ല്‍ വി​ജ​യ​ല​ക്ഷ്മി​യു​ടെ വീ​ട്ടി​ലെ​ത്തി​യ മോ​ഷ​ണ​സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണം ക​വ​ര്‍​ന്ന​ത്. വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തെ വാ​തി​ല്‍​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ വി​ജ​യ​ല​ക്ഷ്മി കി​ട​ന്ന മു​റി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.
അ​ല​മാ​ര തു​റ​ക്കു​ന്ന ശ​ബ്ദം കേ​ട്ട് ഉ​ണ​ര്‍​ന്ന വി​ജ​യ​ല​ക്ഷ്മി മോ​ഷ്ടാ​വി​ന്‍റെ നി​ഴ​ല്‍ ക​ണ്ട് ഒ​ച്ച​യു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വി​ജ​യ​ല​ക്ഷ്മി​യോ​ട് അ​മ്പ​തി​നാ​യി​രം രൂ​പ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​ണം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ധ​രി​ച്ച ക​മ്മ​ല്‍ ഊ​രി വാ​ങ്ങി​ച്ചു. അ​തി​നു​ശേ​ഷം അ​ല​മാ​ര മു​ഴു​വ​ന്‍ തി​ര​ഞ്ഞ് അ​തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണ​വും എ​ടു​ത്തു. ആ​ഭ​ര​ണ​മ​ട​ങ്ങി​യ പ​ഴ്സ് എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച വി​ജ​യ​ല​ക്ഷ്മി​യെ മ​ര്‍​ദി​ച്ചു. ഈ ​സ​മ​യം മ​റ്റൊ​രു മോ​ഷ്ടാ​വ് വാ​തി​ലി​ന് അ​ടു​ത്തു​ണ്ടാ​യി​രു​ന്നു. കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ ആ​രെ​യും വി​വ​രം അ​റി​യി​ക്കാ​നോ ഒ​ച്ച​വ​യ്ക്കാ​നോ ക​ഴി​ഞ്ഞി​ല്ല.
മോ​ഷ്ടാ​ക്ക​ള്‍ സ്ഥ​ലം വി​ട്ട​തോ​ടെ ഒ​ച്ച​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മു​ക​ള്‍ നി​ല​യി​ലെ മു​റി​യി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ക​ന്‍ രാ​ഹു​ല്‍ വി​വ​രം അ​റി​യു​ന്ന​ത്. ടൗ​ണ്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ പി. ​ബി​ജു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.