പ​ള്ളോ​ട്ടി ഹി​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ അ​മൃ​ത് മ​ഹോ​ത്സ​വ് പ​രി​പാ​ടി​ക​ൾ ന​ട​ത്തി
Thursday, August 5, 2021 12:24 AM IST
മു​ക്കം: ദേ​ശീ​യ ഹ​രി​ത​സേ​ന കേ​ര​ള വ​നം​വ​കു​പ്പി​ന്‍റെ​യും പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഭാ​ര​ത് കാ ​അ​മൃ​ത് മ​ഹോ​ത്സ​വം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ള്ളോ​ട്ടി ഹി​ൽ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഊ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, പ​രി​സ്ഥി​തി ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് ഡി​ജി​റ്റ​ൽ പോ​സ്റ്റ​ർ നി​ർ​മാ​ണം, ഊ​ർ​ജ സം​ര​ക്ഷ​ണം വീ​ടു​ക​ളി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യാ​വ​ത്ക​ര​ണം, ഊ​ർ​ജം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ ആ​സ്പ​ദ​മാ​ക്കി കു​ട്ടി​ക​ൾ​ക്ക് പ്ര​സം​ഗം, ചി​ത്ര​ര​ച​ന എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.
ക്ല​ബ് അം​ഗ​ങ്ങ​ൾ പ​രി​സ​രം വൃ​ത്തി​യാ​ക്കു​ക​യും കൊ​തു​കി​ന്‍റെ​കൂ​ത്താ​ടി​ക​ളെ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ന്ന​തി​ന് കു​ടും​ബാം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഡ്രൈ​ഡെ ആ​ച​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് തൃ​ദാ​ര, ഹ​ന്ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ഹെ​ൽ​ത്ത് സെ​ന്‍റ​ർ പ​രി​സ​രം എ​ന്നി​വ വൃ​ത്തി​യാ​ക്കി.