ഇ- ​ഹെ​ൽ​ത്ത് പ​ദ്ധ​തി വ​രു​ന്നു: ആ​ദ്യയോ​ഗം ചെ​മ്പ​നോ​ട​യി​ൽ ന​ട​ന്നു
Wednesday, August 4, 2021 12:56 AM IST
പേ​രാ​മ്പ്ര: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ന്നി​ക്കോ​ട്ടൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ-​ഹെ​ൽ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു.
ഇ​തി​നു മു​ന്നോ​ടി​യാ​യു​ള്ള ആ​ദ്യ യോ​ഗം ചെ​മ്പ​നോ​ട പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ രോ​ഗി സൗ​ഹൃ​ദ​മാ​ക്കി എ​ല്ലാ സേ​വ​ന​ങ്ങ​ളും സാ​ധ്യ​മാ​ക്കി തീ​ർ​ക്കു​ക​യെ​ന്ന​താ​ണു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്നു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ​ൻ.​പി.​ബാ​ബു പ​റ​ഞ്ഞു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ശ​ശി​കു​മാ​ർ പേ​രാ​മ്പ്ര, ഡോ.​പി.​ആ​ർ.ഷാ​മി​ൻ, ഡോ.​പി.​കെ. ജാ​സ്മി​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ വൈ​സ​ർ സി.​എ​ച്ച്.​ഖാ​ലി​ദ്, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ എം.​എം.​പ്ര​ദീ​പ​ൻ, കെ.​എ.​ജോ​സ് കു​ട്ടി, ലൈ​സ ജോ​ർ​ജ്, സി.​കെ. ശ​ശി, ആ​ലീ​സ് പു​തി​യേ​ട​ത്ത്, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, ബി​ന്ദു​വ​ത്സ​ൻ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ഷാ​ജു പാ​ല​മ​റ്റം, ആ​വ​ള ഹ​മീ​ദ്, റ്റോ​മി മ​ണ്ണൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.