മെ​ൽ​വി​ൻ ഷാ​ജി​യെ ആ​ദ​രി​ച്ചു
Wednesday, August 4, 2021 12:55 AM IST
തോ​ട്ടു​മു​ക്കം: ഈ ​വ​ർ​ഷ​ത്തെ ഐ​എ​ൻ​ഐ-​സി​ഇ​ടി പ​രീ​ക്ഷ​യി​ൽ നാ​ല്പ​താം റാ​ങ്ക് നേ​ടി​യ വാ​ലി​ല്ലാ​പ്പു​ഴ മെ​ൽ​വി​ൻ ഷാ​ജി പു​തി​യ​ട​ത്തി​നെ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്‌ തോ​ട്ടു​മു​ക്കം മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.
തോ​ട്ടു​മു​ക്കം ഫൊ​റോ​നാ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സാ​ബുവ​ട​ക്കേ​പ​ട​വി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ.​ആ​ന്‍റോ മൂ​ല​യി​ൽ മെ​ൽ​വി​ന് ഉ​പ​ഹാ​രം കൈ​മാ​റി. ച​ട​ങ്ങി​ൽ മെ​ൽ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ മാ​ണി-​ലീ​ന പു​തി​യേ​ട​ത്ത് ദ​മ്പ​തി​ക​ളെ​യും പൊ​ന്നാ​ട അ​ണി​യി​ച്ചു. ഷാ​ജി പ​ന​ക്ക​ൽ, ജ​യിം​സ് തൊ​ട്ടി​യി​ൽ, സ​ജി പാ​ല​ക്കി​യി​ൽ , ജി​യോ വെ​ട്ടു​കാ​ട്ടി​ൽ, കി​ഷോ​ർ കാ​ക്ക​നാ​ട്ട്, സ​ജി പു​ല്ലാ​ന്ത​ാനി, വി​നോ​ദ് ചെ​ങ്ങ​ളം​ത​കി​ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.