അ​മി​ത​ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ൾ ഓ​ടു​ന്നു; കൈ​ത​ക്കൊ​ല്ലി -വെ​ങ്കി​ട്ട​ത്താ​ഴെ റോ​ഡ് ത​ക​ർ​ന്ന​താ​യി പ​രാ​തി
Wednesday, August 4, 2021 12:55 AM IST
കൂ​രാ​ച്ചു​ണ്ട്: അ​മി​ത​ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ൾ ഓ​ടു​ന്ന​തു​മൂ​ലം പ​ഞ്ചാ​യ​ത്ത് ഒ​ന്ന്, 13 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കൈ​ത​ക്കൊ​ല്ലി -വെ​ങ്കി​ട്ട​ത്താ​ഴെ റോ​ഡ് ത​ക​ർ​ന്ന​താ​യി പ​രാ​തി. ഇ​ത് സം​ബ​ന്ധി​ച്ച് റോ​ഡ് ഗു​ണ​ഭോ​ക്ത​ക്ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ന് പ​രാ​തി ന​ൽ​കി​യ​ത്. സ​മീ​പ പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ നി​ന്നും ക​യ​റ്റി​യ 500 അ​ടി അ​ള​വി​ലു​ള്ള ക​രി​ങ്ക​ല്ലു​മാ​യി വ​ലി​യ ലോ​റി​ക​ളാ​ണ് ലോ​ഡു​മാ​യി ദി​നം​പ്ര​തി നി​ര​വ​ധി ത​വ​ണ ഓ​ടു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ അ​മി​ത​ഭാ​ര​ത്താ​ൽ റോ​ഡ് താ​ഴു​ക​യും ടാ​റിം​ഗ് ത​ക​ർ​ന്ന് വ​ൻഗ​ർ​ത്ത​ങ്ങ​ളു​മാ​ണ് രൂ​പ​പ്പെ​ട്ട​ത്‌. റോ​ഡി​ന്‍റെ ഓ​ഞ്ഞി​ൽ ഭാ​ഗ​ത്തു​ള്ള ഏ​ക​ദേ​ശം1.5. കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം റോ​ഡ് പാ​ടെ ത​ക​ർ​ന്നി​ട്ടു​ണ്ട്.
മാ​ത്ര​മ​ല്ല പൊ​റാ​ളി- മു​ള​വ​ട്ടം​ക​ട​വ് റോ​ഡി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള ചെ​ക്ക്ഡാം കം ​ബ്രി​ഡ്ജി​ലൂ​ടെ അ​മി​ത​ഭാ​രം വ​ഹി​ച്ചു​ള്ള ലോ​റി ക​ട​ന്നു​പോ​കു​ന്ന​ത് പാ​ല​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. നാ​ല് വ​ർ​ഷം മു​ൻ​പ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ റോ​ഡ് നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ചെ​മ്പ്ര, ച​ക്കി​ട്ട​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ കൂ​രാ​ച്ചു​ണ്ട് ടൗ​ൺ കൂ​ടാ​തെ കോ​ഴി​ക്കോ​ടി​ന് യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി ബൈ​പ്പാ​സാ​യും ഈ ​റോ​ഡ് ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു​ണ്ട്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ൾ കൂ​രാ​ച്ചു​ണ്ട് പ്ര​ധാ​ന റോ​ഡി​ലൂ​ടെ പോ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.