പൂ​ഴി​ത്തോ​ട്ടി​ൽ കാ​ട്ടാ​ന​ക​ളു​ടെ ന​ടു​വി​ൽ വൃ​ദ്ധ​ദ​മ്പ​തി​മാ​രു​ടെ ജീ​വി​ത​സ​മ​രം
Monday, July 26, 2021 12:56 AM IST
പേ​രാ​മ്പ്ര: കാ​ട്ടാ​ന​ക​ളു​ടെ ന​ടു​വി​ൽ ജീ​വി​ത​ഭാ​രം പേ​റി വൃ​ദ്ധ​ദ​മ്പ​തി​മാ​ർ. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ട് മാ​വ​ട്ടം മ​ല​യി​ൽ താ​മ​സി​ക്കു​ന്ന പു​ന​ത്തി​ൽ ക​ണ്ടി​യി​ൽ കു​ഞ്ഞി​രാ​മ​ൻ, ഭാ​ര്യ ജാ​നു എ​ന്നി​വ​രാ​ണി​വ​ർ.
വ​ലി​ച്ചു​കെ​ട്ടി​യ പ്ലാ​സ്റ്റി​ക് ഷീ​റ്റി​നു കീ​ഴെ​യാ​ണു ര​ണ്ടു​വ​ർ​ഷ​മാ​യി ഇ​വ​രു​ടെ താ​മ​സം. വീ​ടു പ​ണി​യാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​വാ​ഗ്ദാ​നം ഇ​വ​ർ​ക്കു​ണ്ട്. പ​ക്ഷെ അ​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ഓ​ല​മേ​ഞ്ഞ ക​ട്ട​പ്പു​ര​യി​ലാ​ണി​വ​ർ മു​മ്പു താ​മ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ടു പു​തി​യ വീ​ടി​നാ​യി ത​റ​കെ​ട്ട​ൽ ആ​രം​ഭി​ച്ചെ​ങ്കി​ലും പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ്.
വ​ന്യ​മൃ​ഗ​ങ്ങ​ൾ തേ​ർ​വാ​ഴ്ച ന​ട​ത്തു​ന്ന മേ​ഖ​ല​യി​ലാ​ണു ഇ​വ​രു​ടെ താ​മ​സം. കൃ​ഷി​യെ​ല്ലാം കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തു ക​ഴി​ഞ്ഞു. ജീ​വി​ക്കാ​ൻ പെ​ൻ​ഷ​ൻ മാ​ത്ര​മാ​ണ് ആ​ശ്ര​യം. ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടാ​ന​യു​ടെ മു​മ്പി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്കാ​ണെ​ന്നു ഇ​ന്ന​ലെ ത​ന്നെ വ​ന്നു ക​ണ്ട വി ​ഫാം ചെ​യ​ർ​മാ​ൻ ജോ​യി ക​ണ്ണ​ഞ്ചി​റ​യോ​ട് കു​ഞ്ഞി​രാ​മ​നും ഭാ​ര്യ ജാ​നു​വും പ​റ​ഞ്ഞു. ഭ​യ​ന്നു വി​റ​ച്ചാ​ണു ഓ​രോ ദി​ന​വും ത​ള്ളി​നീ​ക്കു​ന്ന​ത്. ആ​ന തു​മ്പി​കൈ​യൊ​ന്നു​യ​ർ​ത്തി​യാ​ൽ ഈ ​വൃ​ദ്ധ ദ​മ്പ​തി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്രം ഇ​ല്ലാ​താ​വു​ന്ന ദു​ര​വ​സ്ഥ​യി​ലാ​ണു ഇ​വ​രു​ടെ ജീ​വി​തം. പെ​ൺ​മ​ക്ക​ളൊ​ക്കെ വി​വാ​ഹം ക​ഴി​ഞ്ഞു പോ​യി. പ്ര​തി​കൂ​ല ജീ​വി​താ​വ​സ്ഥ​യി​ൽ അ​യ​ൽ​വാ​സി​ക​ളൊ​ക്കെ താ​മ​സം മാ​റ്റി. എ​ന്തെ​ങ്കി​ലും അ​പ​ക​ടം പി​ണ​ഞ്ഞാ​ൽ വി​ളി​ച്ചു​കൂ​വി​യാ​ൽ സ​ഹാ​യ​ത്തി​നെ​ത്താ​ൻ ദൂ​ര​ത്തു​പോ​ലും ആ​ളു​ക​ൾ താ​മ​സി​ക്കു​ന്നി​ല്ല. പു​തി​യ വീ​ടു പ​ണി​യാ​ൻ സ​ഹാ​യ​മെ​ത്തി​യാ​ൽ പോ​ലും ഈ ​വൃ​ദ്ധ ദ​മ്പ​തി​ക​ൾ താ​മ​സി​ക്കു​ന്ന ഇ​ടം ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലെ​ന്നു ജോ​യി ക​ണ്ണ​ഞ്ചി​റ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ത്രി​ത​ല പ​ഞ്ചാ​യ​ത്തും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ഇ​ട​പെ​ട്ട് ഇ​വ​ർ​ക്കു സു​ര​ക്ഷി​ത താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്ക​ണം. വി ​ഫാ​മും സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ത​ക​ർ​ത്ത മാ​വ​ട്ട​ത്തെ കൃ​ഷി​യി​ട​ങ്ങ​ളും വി​ഫാം നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. ബാ​ബു പൈ​ക​യി​ൽ, സ​ണ്ണി കൊ​മ്മ​റ്റം, കെ.​കെ. ജോ​ൺ കു​ന്ന​ത്ത്, ജീ​ജോ വ​ട്ടോ​ത്ത്, അ​ഖി​ൽ കെ. ​ജോ​സ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.