മാ​ഹി മേ​ഖ​ല​യി​ൽ ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ 30 വ​രെ നീ​ട്ടി
Thursday, June 24, 2021 1:22 AM IST
മാ​ഹി: മാ​ഹി മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ളോ​ടെ ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഈ ​മാ​സം 30 വ​രെ നീ​ട്ടി​യ​താ​യി റീ​ജ​ണ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ശി​വ​രാ​ജ് മീ​ണ അ​റി​യി​ച്ചു.
അ​വ​ശ്യ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ്രൊ​വി​ഷ​ൻ സ്റ്റോ​റു​ക​ൾ, പ​ച്ച​ക്ക​റി, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ക​ട​ക​ൾ, പ​ല​ച​ര​ക്ക് ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, മൃ​ഗ​ങ്ങ​ളു​ടെ തീ​റ്റ, പ​ഴം, മാം​സം, മ​ത്സ്യ​വി​ല്പ​ന എ​ന്നി​വ എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ട​യ്ക്കു​ന്ന മ​ദ്യ​ശാ​ല​ക​ൾ ഇ​നി രാ​ത്രി ഒ​ന്പ​ത് പ്ര​വ​ർ​ത്തി​ക്കും. അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ, ച​ര​ക്കു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ക​ട​ക​ൾ എ​ന്നി​വ​യും രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ പ്ര​വ​ർ​ത്തി​ക്കും.