ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സ് നോ​ക്കു​കു​ത്തി​: പൂ​ഴി​ത്തോ​ട്ടി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷം
Thursday, June 24, 2021 1:21 AM IST
പൂ​ഴി​ത്തോ​ട്: വ​ന​വും ക​ർ​ഷ​ക​രെ​യും സം​രം​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ട്ടി​ൽ സ്ഥാ​പി​ച്ച ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സ് നോ​ക്കു കു​ത്തി​യാ​കു​ന്ന​താ​യി ആ​ക്ഷേ​പം. പെ​രു​വ​ണ്ണാ​മൂ​ഴി റെ​യ്ഞ്ച് ഓ​ഫി​സി​ന്‍റെ കീ​ഴി​ലാ​ണു ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ന​ത്തി​ലെ കാ​ട്ടാ​ന​യ​ട​ക്ക​മു​ള്ള വ​ന്യ മൃ​ഗ​ങ്ങ​ളെ​ല്ലാം നാ​ട്ടി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നാ​ശ​മു​ണ്ടാ​ക്കി വി​ഹ​രി​ക്കു​ന്പോ​ഴും വ​കു​പ്പി​ൽ നി​ന്നും യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ക്കു​ന്നി​ല്ല​യെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. പൂ​ഴി​ത്തോ​ട് ആ​ലം​പാ​റ, പ​ന​ക്കം ക​ട​വ് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടാ​ന ക​ണ്ണ​ൻ​ചി​റ സി​സി​ലി ജോ​സ​ഫി​ന്‍റെ​യും കൊ​ല്ല​ക്കൊ​മ്പി​ൽ ബേ​ബി​യു​ടെ​യും കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. മു​മ്പ് ഏ​ർ​പ്പാ​ട് ചെ​യ്ത സം​വി​ധാ​ന​ങ്ങ​ളും വ​നം​വ​കു​പ്പ് ഇ​ല്ലാ​താ​ക്കി. ആ​റോ​ളം വാ​ച്ച​ർ​മാ​രു​ണ്ടാ​യി​രു​ന്ന​വ​രെ ഒ​ഴി​വാ​ക്കി. വ​നാ​തി​ർ​ത്തി​യി​ലെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ സൗ​ര​വേ​ലി​ക​ൾ പു​നർ ജീ​വി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണം നി​ര​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ ത​ടി ത​പ്പു​ക​യാ​ണെ​ന്നാ​ണു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന പൂ​ഴി​ത്തോ​ട് വ​ന സം​രം​ക്ഷ​ണ സ​മി​തി​യും നാ​ഥ​നി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്.
വ​ന സം​രം​ക്ഷ​ണ സ​മി​തി​യു​ടെ ഭ​ര​ണ സ​മി​തി യോ​ഗം വി​ളി​ക്കാ​ൻ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കു​ന്നി​ല്ല.
പൂ​ഴി​ത്തോ​ട്ടി​ലെ ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നു വാ​ർ​ഡ് കോ​ൺ​ഗ്ര​സ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തും വാ​ർ​ഡ് അം​ഗ​വും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ത്ത​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
എ.​റ്റി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് കും​ബ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി ആ​യി​ത്ത​മ​റ്റം, ബോ​ബ​ൻ വെ​ട്ടി​ക്ക​ൽ, ബി​നോ​യി കൊ​ല്ല​കൊ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.