ചെ​മ്പ​നോ​ട​യി​ൽ സി​സ്റ്റ​ർ ലി​നി സ്മാ​ര​ക അങ്കണ​വാ​ടി​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി
Thursday, June 24, 2021 1:21 AM IST
ചെ​മ്പ​നോ​ട: സേ​വ​ന സ​ന്ന​ദ്ധ​ത​യു​ടേ​യും ത്യാ​ഗ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ സി​സ്റ്റ​ർ ലി​നി​ക്ക് സ്മാ​ര​ക​മാ​യി ചെ​മ്പ​നോ​ട കു​റ​ത്തി​പ്പാ​റ​യി​ൽ ലി​നി​യു​ടെ വീ​ടി​നു സ​മീ​പം അങ്കണ​വാ​ടി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു നി​ർ​വ​ഹി​ച്ചു. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്മാ​ർ​ട് അ​ഗ​ൻ​വാ​ടി​യു​ടെ നി​ർ​മാ​ണം നി​ർ​വ​ഹി​ച്ച​ത്.
'സി​സ്റ്റ​ർ ലി​നി ഒ​രു മാ​ലാ​ഖ' എ​ന്ന വാ​ട്സ് അ​പ് കൂ​ട്ടാ​യ്മ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ സ്ഥ​ല​ത്താ​ണു അം​ഗ​ൻ​വാ​ടി നി​ർ​മി​ക്കു​ന്ന​ത്.
മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണു ല​ക്ഷ്യം. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജാ ശ​ശി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. പാ​ത്തു​മ്മ, ബ്ലോ​ക്ക് സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. ര​ജി​ത, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ ഗി​രി​ജാ ശ​ശി, പി. ​വാ​ഹി​ദ, പി.​ടി. അ​ഷ​റ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​കെ. ശ​ശി, കെ.​എ. ജോ​സു​കു​ട്ടി, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​വ​ള ഹ​മീ​ദ്, ലൈ​സ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​വി. ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.