ക​ന​ത്ത​മ​ഴ​യി​ൽ ഡാം ​സൈ​റ്റ് റോ​ഡ് ത​ക​ർ​ന്നു യാ​ത്ര​ചെ​യ്യാ​നാ​വാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ
Thursday, June 24, 2021 1:21 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡ് ത​ക​ർ​ന്നു. റോ​ഡി​ന്‍റെ ക​ക്ക​യം വാ​ലി ഭാ​ഗ​ത്താ​ണ് റോ​ഡു​പാ​ടെ ഒ​ലി​ച്ചു​പോ​യ​ത്. ഗ​താ​ഗ​ത ത​ട​സം മൂ​ലം മാ​സ​ങ്ങ​ൾ മു​ൻ​പ് താ​ത്ക്കാ​ലി​ക​മാ​യി ഇ​വി​ടെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു.
ആ ​ഭാ​ഗ​മാ​ണ് വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ഇ​പ്പോ​ൾ ഒ​ലി​ച്ചു​പോ​യ​ത്. ഇ​തു​വ​ഴി നി​ത്യേ​ന യാ​ത്ര ചെ​യ്യു​ന്ന കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ, ഡാം ​സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.
ഡാം ​സൈ​റ്റി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ഏ​റി​യ ഭാ​ഗ​വും ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും റോ​ഡ് പാ​ടെ ത​ക​ർ​ന്ന് യാ​ത്രാ​ദു​സ​ഹ​മാ​യ​തും അ​പ​ക​ട​ക​ര​വു​മാ​യ നി​ല​യി​ലു​മാ​ണ്.