500 ലി​റ്റ​ര്‍ വാ​ഷു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍
Thursday, June 24, 2021 1:21 AM IST
താ​മ​ര​ശേ​രി: എ​ക്‌​സൈ​സ് റേ​ഞ്ച് പാ​ര്‍​ട്ടി ഇ​യ്യാ​ട് ഭാ​ഗ​ത്ത് താ​മ​ര​ശേ​രി എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 500 ലി​റ്റ​ര്‍ വാ​ഷു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി. ക​രു​വ​ണ്ണൂ​ര്‍, മ​ര​ത്തോ​ന പ്ര​മോ​ദ് (44)നെ​യാ​ണ് പ​ടി​യി​ലാ​യ​ത് കോ​ഴി​ക്കോ​ട് ഐ​ബി ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ള്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ പ​രി​ശോ​ധ ന​ട​ത്തി​യ​ത്.
ഇ​യാ​ളി​ല്‍ നി​ന്ന് വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഇ​യ്യാ​ട് കേ​ന്ദ്രീ​ക​രി​ച്ചു ചാ​രാ​യം വാ​റ്റു​ന്ന പ്ര​ധാ​ന ക​ണ്ണി​ക​ളി​ല്‍ ഒ​രാ​ളാ​ണ് പി​ടി​യി​ലാ​യ പ്ര​മോ​ദ്. ഇ​യാ​ള്‍ ചാ​രാ​യം വാ​റ്റി കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നെ​ന്നും എ​ക്‌​സൈ​സ് പ​റ​യു​ന്നു. എ​ക്സൈ​സ് പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ എം. ​അ​നി​ല്‍ കു​മാ​ര്‍ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സി​ഇ​ഒ​മാ​രാ​യ, ശ്യാം​പ്ര​സാ​ദ്, ടി.​വി. നൗ​ഷീ​ര്‍, റ​ഊ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.