നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും കോ​വി​ഡ് പ​രി​ശോ​ധ​നാ സം​വി​ധാ​നം തു​ട​ങ്ങും: മു​ഖ്യ​മ​ന്ത്രി
Wednesday, June 23, 2021 12:23 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും എ​ച്ച്എ​ൽ​എ​ൽ ലൈ​ഫ് കെ​യ​ർ ലി​മി​റ്റ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള സം​സ്ഥാ​ന പ്ര​വാ​സി ക്ഷേ​മ വി​ക​സ​ന സ​ഹ​ക​ര​ണ സം​ഘം കോ​വി​ഡ് മോ​ളി​ക്യു​ല​ർ ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി ആ​രം​ഭി​ക്കും. അ​തി​നു​ള്ള അ​നു​മ​തി ല​ഭ്യ​മാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.
ഇ​ന്ത്യ​യി​ൽ നി​ന്നും യു​എ​ഇ​യി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് നാ​ലു മ​ണി​ക്കൂ​ർ മു​ന്പെ​ടു​ത്ത റാ​പ്പി​ഡ് ടെ​സ്റ്റ് റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ദു​ബാ​യ് ഹെ​ൽ​ത്ത് അ​ഥോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​രേ​ഖ​യി​ൽ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​യ്ക്ക് സ​ഹാ​യ​ക​ര​മാ​കും​വി​ധം പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.