കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ഉ​ട​ൻ ന​ട​പ്പാക്ക​ണം: താ​മ​ര​ശേ​രി രൂ​പ​ത അ​ൽ​മാ​യ ഏ​കോ​പ​ന​സ​മി​തി
Wednesday, June 23, 2021 12:23 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​ത ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ മു​ഴു​വ​ൻ സം​ഘ​ട​ന​ക​ളു​ടെ​യും രൂ​പ​ത ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​സം​ഗ​മ​വും പാ​ന​ൽ ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഹോ​പ്പ് 2021 എ​ന്ന പേ​രി​ലു​ള്ള ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച നാ​ലു​മാ​സം കൊ​ണ്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് ന​ട​പ്പി​ലാ​ക്കി​യ പാ​ലോ​ളി ക​മ്മി​റ്റി​യു​ടെ മാ​തൃ​ക​യി​ൽ ക്രൈ​സ്ത​വ സ​മു​ദാ​യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ, സാ​മ്പ​ത്തി​ക, ക്ഷേ​മ മേ​ഖ​ല​ക​ളെ കു​റി​ച്ച് പ​ഠി​ക്കാ​ൻ നി​യ​മി​ച്ചി​ട്ടു​ള​ള ജെ. ​ബി. കോ​ശി ക​മ്മീ​ഷ​ൻ എ​ത്ര​യും പെ​ട്ടെ​ന്നു സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.
ക​മ്മീ​ഷ​ൻ രൂ​പം കൊ​ടു​ത്തി​ട്ടു ആ​റു​മാ​സം ആ​യെ​ങ്കി​ലും ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ മ​ന്ദ​ഗ​തി​യി​ൽ നീ​ങ്ങു​ന്ന​തി​ൽ നേ​തൃ​സം​ഗ​മം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ, മാ​തൃ​വേ​ദി, കെ​സി​വൈ​എം, സി​എം​എ​ൽ, വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി, കു​ടും​ബ കൂ​ട്ടാ​യ്മ, ഡി​എ​ഫ്സി, പ്രോ​ലൈ​ഫ് സ​മി​തി, ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്, മ​ദ്യ​വി​രു​ദ്ധ സ​മി​തി, ന​വീ​ക​ര​ണ മു​ന്നേ​റ്റം, കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് തു​ട​ങ്ങി പ​തി​മൂ​ന്ന് സം​ഘ​ട​ന​ക​ളു​ടെ ഡ​യ​റ​ക്ട​ർ, ആ​നി​മേ​റ്റ​ർ, പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നി​വ​രും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളും പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ഹോ​പ്പ് 2021 നേ​തൃ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ളും ജെ. ​ബി. കോ​ശി ക​മ്മീ​ഷ​നും ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ, ഫാ. ​ജെ​യിം​സ് കൊ​ക്കാ​വ​യ​ലി​ൽ, മോ​ൺ. ജോ​ൺ ഒ​റ​വ​ങ്ക​ര എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ലൂ​ക്കോ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.
വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ദീ​പ റെ​ജി, വി​ശാ​ഖ് തോ​മ​സ്, തോ​മ​സ് വ​ലി​യ​പ​റ​മ്പ​ൻ, ജോ​യി പു​തി​യാ​പ​റ​മ്പി​ൽ, തോ​മ​സ് പു​ലി​ക്കോ​ട്ടി​ൽ, വി​പി​ൻ സെ​ബാ​സ്റ്റ്യ​ൻ, ജോ​ർ​ജ് വ​ട്ടു​കു​ളം, ബാ​ബു ചെ​ട്ടി പ​റ​മ്പി​ൽ, സ​ജീ​വ് പു​ര​യി​ട​ത്തി​ൽ, ജോ​ൺ​സ​ൺ തു​ണ്ട​ത്തി​ൽ, കു​ര്യ​ൻ ചെ​മ്പ​നാ​നി, ഫ. ​സ​ബി​ൻ തൂ​മു​ള്ളി​ൽ, ട്രീ​സാ ഞ​ര​ള​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും ഡ​യ​റ​ക്ട​ർ, പ്ര​സി​ഡ​ന്‍റ്,സെ​ക്ര​ട്ട​റി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഏ​കോ​പ​ന സ​മി​തി​ക്ക് രൂ​പം കൊ​ടു​ത്തു.
ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് വ​ട​ക്കേ​ൽ ന​ന്ദി പ​റ​ഞ്ഞു.