വ​ന്യ​മൃ​ഗ​ശ​ല്യം: ക​ർ​ഷ​ക​രോ​ദ​ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നു മാ​ർ ഇ​ഞ്ച​നാ​നി​യി​ൽ
Tuesday, June 22, 2021 12:23 AM IST
പേ​രാ​മ്പ്ര: മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​ക​ളി​ലെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന അ​തി​രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു അ​റു​തി​വ​രു​ത്താ​ൻ ശാ​ശ്വ​ത​വും സ​ത്വ​ര​വു​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നു താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. കാ​ർ​ഷി​ക വി​ള​ക​ളു​ടെ നാ​ശ​ത്തി​നു പി​ന്നാ​ലെ മ​നു​ഷ്യ ജീ​വ​നും ഭീ​ഷ​ണി​യി​ലാ​ണ്. ക​ർ​ഷ​ക​രോ​ദ​നം സ​ർ​ക്കാ​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​ത്.
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പെ​ട്ട ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ​മാ​ന​ദു​രി​തം നേ​രി​ടു​ന്ന ക​ർ​ഷ​ക​രെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ബി​ഷ​പ്.
വ​ന്യ​മൃ​ഗ​ശ​ല്യം അ​നു​ഭ​വി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പെ​രു​വ​ണ്ണാ​മൂ​ഴി മ​ഠ​ത്തി​ന​ക​ത്തു ജോ​ൺ​സ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം ക​ർ​ഷ​ക​പ്ര​തി​നി​ധി​ക​ളു​ടെ പ​രാ​തി​ക​ളും കേ​ട്ടു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ട്, ചെ​മ്പ​നോ​ട, മു​തു​കാ​ട്, പെ​രു​വ​ണ്ണാ​മൂ​ഴി മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം കാ​ര​ണം ക​ർ​ഷ​ക​ർ വ​ലി​യ തോ​തി​ലു​ള്ള ബു​ദ്ധി​മു​ട്ടു നേ​രി​ടു​ക​യാ​ണെ​ന്നു പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ മാ​ത പ​ള്ളി വി​കാ​രി ഫാ.​മാ​ത്യു ത​കി​ടി​യേ​ൽ ബി​ഷ​പ്പി​നെ അ​റി​യി​ച്ചു. മു​മ്പു കാ​ർ​ഷി​ക വി​ള​ക​ളു​ടെ നാ​ശ​മാ​യി​രു​ന്നു നേ​രി​ട്ട​തെ​ങ്കി​ൽ ഇ​പ്പോ​ൾ ജീ​വ ഭ​യ​ത്തോ​ടെ​യാ​ണു ത​ങ്ങ​ൾ ക​ഴി​യു​ന്ന​തെ​ന്നു മ​ഠ​ത്തി​ന​ക​ത്തു ജോ​ൺ​സ​ൺ പ​റ​ഞ്ഞു. രാ​ത്രി​യി​ൽ ഉ​റ​ക്ക​മി​ല്ല. വീ​ടി​നു ചു​റ്റും കാ​ട്ടാ​ന​ക​ളാ​ണ്. സൗ​രോ​ർ​ജ​വേ​ലി​യും കി​ട​ങ്ങും പ​രാ​ജ​യ​പ്പെ​ട്ട പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളാ​ണ്. ഇ​തൊ​ന്നും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നു ജോ​ൺ​സ​ൺ പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം വി​ൽ​ക്കാ​മെ​ന്നു വെ​ച്ചാ​ൽ ന്യാ​യ​വി​ല​യ്ക്കു വാ​ങ്ങാ​ൻ ആ​ളി​ല്ല. കൃ​ഷി​നാ​ശ​ത്തി​നു സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ന​ഷ്ട പ​രി​ഹാ​രം തു​ലോം തുഛ​മാ​ണെ​ന്ന് വാ​ർ​ഡം​ഗം രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി.
ക​ണ്ണൂ​ർ കേ​ള​ക​ത്തു പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച ആ​ന​മ​തി​ൽ ഇ​വി​ടെ​യും സ്ഥാ​പി​ക്ക​ണ​മെ​ന്നു ക​ർ​ഷ​ക നേ​താ​വ് ജോ​ർ​ജ് കും​ബ്ലാ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ര​ങ്ങ് ഒ​ഴി​കെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ മ​തി​ലി​ന​പ്പു​റം നി​ൽ​ക്കും. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ 30 കി​ലോ​മീ​റ്റ​ർ ദൂ​രം ആ​ന മ​തി​ൽ സ്ഥാ​പി​ക്കേ​ണ്ടി വ​രും. ഇ​ത് സം​ബ​ന്ധി​ച്ചു മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​നു ക​ത്ത​യ​ച്ച​താ​യി ജോ​ൺ​സ​ൺ പ​റ​ഞ്ഞു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം ക​ക്കാ​ടം പൊ​യി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​മു​ണ്ടെ​ന്നു ബി​ഷ​പ് പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ യോ​ജി​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണ്.
രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും ജ​ന​പ്ര​തി​നി​ധി​ക​ളും ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​ത്. ഇ​വ​ർ​ക്കാ​യി അ​വ​ർ രം​ഗ​ത്തു വ​ര​ണ​മെ​ന്നും മാ​ർ ഇ​ഞ്ച​നാ​നി​യി​ൽ പ​റ​ഞ്ഞു. ഫാ.​മാ​ത്യു പ​ന​ച്ചി​ക്ക​ലും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.