ക​രി​പ്പൂ​രി​ൽ പ​ഴ​യകേ​സി​ലും അ​ന്വേ​ഷ​ണം
Tuesday, June 22, 2021 12:22 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ സ്വ​ർ​ണം വ​ഴി​യി​ൽ വച്ചു ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ങ്ങ​ളി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത കേ​സു​ക​ളി​ൽ കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു.
രാ​മ​നാ​ട്ടു​ക​ര വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ, നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് സ്വ​ർ​ണ​ക്ക​ട​ത്ത്, സ്വ​ർ​ണ​ക്ക​ട​ത്തി​ലെ കാ​രി​യ​ർ​മാ​രെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പ​ഴ​യ കേ​സു​ക​ൾ കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
ഏ​പ്രി​ൽ ഒ​ന്നി​ന് കൊ​ടു​വ​ള്ളി സം​ഘ​ത്തി​ന് വേ​ണ്ടി വി​ദേ​ശ​ത്തു​നി​ന്നു സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന യു​വാ​വി​നെ കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത കൊ​ട്ട​പ്പു​റ​ത്തു വ​ച്ചു വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ദേ​ശീ​യ പാ​ത നെ​ടി​യി​രു​പ്പ് പൊ​യി​ലി​ക്കാ​വ് അ​ന്പ​ല​ത്തി​ന​ട​ത്തു കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.