രാ​മ​നാ​ട്ടു​ക​ര വാഹനാ​പ​ക​ടം ക​രി​പ്പൂ​ർ പോ​ലീ​സും അ​ന്വേ​ഷി​ക്കും
Tuesday, June 22, 2021 12:22 AM IST
കൊ​ണ്ടോ​ട്ടി: രാ​മ​നാ​ട്ടു​ക​ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് സ്വ​ർ​ണ​ക്ക​ട​ത്ത്, ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​വം ക​രി​പ്പൂ​ർ പോ​ലി​സും അ​ന്വേ​ഷി​ക്കും. ഇ​തു സം​ന്പ​ന്ധി​ച്ച് ക​രി​പ്പൂ​ർ പോ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​പ​ക​ട​വു​മ​യ ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഫ​റോ​ക്ക് പോ​ലി​സ് ക​രി​പ്പൂ​ർ പോ​ലി​സി​ന് കൈ​മാ​റി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സ്, ഡി​വൈ​എ​സ്പി കെ.​അ​ഷ്റ​ഫ്, ക​രി​പ്പൂ​ർ സി​ഐ ഷി​ബു എ​ന്നി​വ​ർ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള പ​രി​സ​രം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് സു​ര​ക്ഷ​വ​ർ​ധി​പ്പി​ക്കാ​ൻ എ​സ്പി നി​ർ​ദേ​ശം ന​ൽ​കി. വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ അ​ക്ര​മം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. വി​മാ​ന​ത്താ​വ​ള റോ​ഡി​ലെ പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. അ​പ​ക​ട​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​റോ​ക്ക് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള യു​വാ​ക്ക​ളെ ഇ​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​ക്കും.
രാ​മ​നാ​ട്ടു​ക​ര അ​പ​ക​ടം ന​ട​ക്കു​ന്ന​തി​ന് മു​ൻ​പ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള റോ​ഡി​ലെ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തും. രാ​മാ​നാ​ട്ടു​ക​ര​യി​ൽ അ​പ​ക​ടം ന​ട​ക്കു​ന്ന​തി​നു 20 മി​നി​റ്റ് മു​ന്പു വി​മാ​ന​ത്താ​വ​ള റോ​ഡ് നു​ഹ്‌​മാ​ൻ ജം​ഗ്ഷ​നി​ൽ കാ​റി​നു നേ​രെ സോ​ഡാ​ക്കു​പ്പി എ​റി​ഞ്ഞ് ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ർ നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തു നി​ന്നു വ​ലി​യ ശ​ബ്ദം കേ​ട്ട​താ​യി പ​രി​സ​ര​വാ​സി​ക​ളും പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു രാ​മ​നാ​ട്ടു​ക​ര അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​ർ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ർ​ക്കും ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മേ​ഖ​ല​യി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.
സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രു​ടെ കു​ടി​പ്പ​ക​യി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ നേ​ര​ത്തെ​യും ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള റോ​ഡി​ലു​ണ്ടാ​യി​ട്ടു​ണ്ട്.