ആ​ശു​പ​ത്രി വി​ക​സ​നം സാ​ധ്യ​മാ​ക്കും
Monday, June 21, 2021 12:22 AM IST
കു​റ്റ്യാ​ടി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​റ്റ്യാ​ടി ഗ​വ.താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ.​മു​ര​ളീ​ധ​ര​ൻ എം​പി സ​ന്ദ​ർ​ശി​ച്ചു.
എം​പി ഫ​ണ്ട് അ​നു​വ​ദി​ച്ച് കി​ട്ടു​ന്ന മു​റ​യ്ക്ക് കു​റ്റ്യാ​ടി ആ​ശു​പ​ത്രി വി​ക​സ​നത്തി​ന് വേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്ന് എം​പി പ​റ​ഞ്ഞു. ആ​ർ​എം​ഒ ഡോ. ​പി.​കെ. ഷാ​ജ​ഹാ​ൻ, ഡോ. ​ന​ജീ​ബ് എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ജോ​ളി, ജി​നി, സി​നി​ല, കെ.​പി. ബാ​ബു​രാ​ജ്, ശ്രീ​ജേ​ഷ് ഊ​ര​ത്ത്, പി.​പി. ദി​നേ​ശ​ൻ, വി.​എം. ച​ന്ദ്ര​ൻ, സി. ​പ്ര​ദീ​പ് എ​ന്നി​വ​രും അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കു​ള​ത്തു​വ​യ​ലി​ൽ
വാ​യ​നാ​ദി​നം ആ​ച​രി​ച്ചു

കൂ​രാ​ച്ചു​ണ്ട്: കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ വാ​യ​നാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് പി.​എ​ൻ.പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി.രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ പി.സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ധ്യാ​പ​ക​രാ​യ സ​ജി ജോ​സ​ഫ്, ജി​ൽ​റ്റി മാ​ത്യു, റോ​ഷി​ൻ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര​ങ്ങ​ൾ, സം​വാ​ദം എ​ന്നീ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.