ആ​ക്കൂ​പ്പ​റ​മ്പ് മേ​ഖ​ല​യി​ൽ വീ​ടു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം
Monday, June 21, 2021 12:21 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ആ​ക്കൂ​പ്പ​റ​മ്പി​ൽ മൂ​ന്ന് വീ​ടു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. മ​ച്ച​ല​ത്ത് മീ​ത്ത​ൽ ലി​തേ​ഷ്, പ​ടി​ഞ്ഞാ​റെ മ​ച്ച​ല​ത്ത് ഗി​രീ​ഷ്, ചെ​റി​യ എ​ട​ക്കു​ടി സു​ജി​ത്ത് എ​ന്നി​വ​രു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ലി​തേ​ഷി​ന്‍റെ വീ​ടി​ന്‍റെ ഉ​ൾ​ഭാ​ഗം പൂ​ർ​ണ​മാ​യി അ​ടി​ച്ചു ത​ക​ർ​ത്തു. വീ​ട്ടി​ലെ ഇ​ല​ട്രോ​ണി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ന​ശി​പ്പി​ച്ചു.
ഗി​രീ​ഷി​ന്‍റെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് അ​ക​ത്ത് ക​യ​റി​യ​ത്. വീ​ട്ടി​ലെ മേ​ശ​യി​ൽ സൂ​ക്ഷി​ച്ച ആ​റാ​യി​രം രൂ​പ​യും ക​വ​ർ​ന്നു. സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ കോ​ൺ​ക്രീ​റ്റ് ആ​വ​ശ്യ​ത്തി​ന് കൊ​ണ്ടു​വ​ന്ന കോ​ൺ​ക്രീ​റ്റ് മി​ക്സ​ർ ന​ശി​പ്പി​ച്ചു. മൂ​വ​രു​ടേ​യും വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് അ​തി​ക്ര​മ​വും മോ​ഷ​ണ​വും ന​ട​ന്ന​ത്. പേ​രാ​മ്പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.