കൃ​ഷി​ഭ​വ​നു​ക​ളി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണം: ക​ർ​ഷ​ക മോ​ർ​ച്ച
Friday, June 18, 2021 11:46 PM IST
പേ​രാ​മ്പ്ര: കൃ​ഷി ഭ​വ​നു​ക​ളി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദി​ന് ക​ർ​ഷ​ക മോ​ർ​ച്ച ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. ര​ജീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ നി​ല​വി​ൽ കൃ​ഷി അ​സി​സ്റ്റ​ന്‍റി​ന്‍റെ എ​ഴു​പ​തി​ല​ധി​കം ഒ​ഴി​വു​ക​ളും കൃ​ഷി ഓ​ഫീ​സ​റു​ടെ ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം ഒ​ഴി​വു​ക​ളു​മു​ണ്ട്. ഒ​രു കൃ​ഷി​ഭ​വ​നി​ൽ ഒ​രു ഓ​ഫീ​സ​റും മൂ​ന്ന് അ​സി​സ്റ്റ​ൻ​മാ​രും പാ​ർ​ടൈം സ്വീ​പ്പ​ർ ത​സ്തി​ക​യു​മാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ പ​ല കൃ​ഷി​ഭ​നു​ക​ളി​ലും ഒ​രു കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഒ​രു സ്വീ​പ്പ​ർ മാ​ത്ര​മാ​ണു​ള്ള​ത്.
ചി​ല കൃ​ഷി​ഭ​വ​നി​ൽ കൃ​ഷി ഓ​ഫീ​സ​ർ മാ​ത്ര​മാ​ണു​ള്ള​ത്. പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നോ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കാ​നോ സാ​ധി​ക്കു​ന്നി​ല്ല. പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ നി​ധി, മ​റ്റു സ​ർ​ക്കാ​ർ പ്രോ​ജ​ക്ടു​ക​ൾ എ​ന്നി​വ യ​ഥാ​സ​മ​യ​ത്ത് ന​ട​ത്താ​ത്ത​ത് ക​ർ​ഷ​ക​ർ​ക്ക് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.