ശു​ചീ​ക​രണം നടത്തി
Sunday, June 13, 2021 11:58 PM IST
കു​റ്റ്യാ​ടി: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റ്റ്യാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ്, രജി​സ്റ്റ​ർ ഓ​ഫി​സ്, പി​ഡ​ബ്ലു​ഡി റ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ങ്ങ​ൾ കു​റ്റ്യാ​ടി ദു​ര​ന്ത​നി​വാ​ര​ണ സേ​ന പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു.
ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ അ​ൻ​പ​തോ​ളം അം​ഗ​ങ്ങ​ളാ​ണ് ക​ന​ത്ത മ​ഴ​യി​ൽ കാ​ടു​ക​ൾ പ​ട​ർ​ന്ന്, പ്ലാ​സ്റ്റി​ക് ഉ​ൾ​പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കി​ട​ന്നി​രു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​സ​രം വൃ​ത്തി​യാ​ക്കി​യ​ത്. ​ദു​ര​ന്ത​നി​വാ​ര​ണ സേ​ന ക്യാ​പ്റ്റ​ൻ ന​ര​യ​ങ്കോ​ട്ട് ബ​ഷീ​ർ, ക​ൺ​വീ​ന​ർ ഇ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ട്ര​ഷ​റ​ർ കെ.​എം ബ​ഷീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.

നി​ർ​ദി​ഷ്ട ക​യാ​ക്കിം​ഗ് സെ​ന്‍റ​ർ:
എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ്
സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

കോ​ട​ഞ്ചേ​രി: പു​ലി​ക്ക​യ​ത്ത് നി​ർ​ദിഷ്ട ക​യാ​ക്കിം​ഗ് അ​ക്കാ​ദ​മി സെ​ന്‍റ​റും പ​വ​ലി​യ​നും തു​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ലം തി​രു​വ​മ്പാ​ടി എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ് സ​ന്ദ​ർ​ശി​ച്ചു.
നി​ർ​മാ​ണം എ​ത്ര​യും പെ​ട്ടെ​ന്ന് തു​ട​ങ്ങു​വാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് പെ​രു​മ്പ​ള്ളി, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി.ചാ​ക്കോ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലസ​ന്ദ​ർ​ശ​ന​ത്തി​ൽ എം​എ​ൽ​എ​യെ അ​നു​ഗ​മി​ച്ചു.