പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ വ്യാ​പാ​രി​ക​ള്‍ പ്ര​തി​ഷേ​ധി​ക്കും
Wednesday, May 12, 2021 12:26 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡി​ന്‍റെ പേ​രി​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന​തി​നെ​തി​രെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ സ്വ​ന്തം വീ​ട്ടു​പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധി​ക്കും.

വ​ൻ​കി​ട ക​മ്പ​നി​ക​ളാ​യ ഫ്ലി​പ്കാ​ർ​ട്ട്, ആ​മ​സോ​ൺ പോ​ലു​ള്ള കു​ത്ത​ക​ക​ൾ​ക്ക് വ്യാ​പാ​രം ചെ​യ്യാ​മെ​ന്നും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ ക​ട​ക​ള​ട​ച്ച് വീ​ട്ടി​ലി​രി​ക്ക​ണ​മെ​ന്നു​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ട​നീ​തി​ക്കെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം.

വ്യാ​പാ​രി​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ആ​ത്മ​ഹ​ത്യ​യി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ക, ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് മോ​റ​ട്ടോ​റി​യം അ​നു​വ​ദി​ക്കു​ക, വി​വി​ധ ലൈ​സ​ൻ​സു​ക​ൾ താ​ൽ​കാ​ലി​ക​മാ​യി ഒ​ഴി​വാ​ക്കു​ക, സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കും ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ​മെ​ന്ന് ജി​ല്ല യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് കാ​പ്പാ​ട്, സെ​ക്ര​ട്ട​റി സ​ലീം രാ​മ​നാ​ട്ടു​ക​ര എ​ന്നി​വ​ർ അ​റി​യി​ച്ചു.