ആവേശം മൂത്തു! ചുരംറോഡ് വീട്ടുമുറ്റത്ത്
Wednesday, May 12, 2021 12:26 AM IST
കേ​ണി​ച്ചി​റ: വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് ഗൃ​ഹാ​തു​ര​ത്വം സ​മ്മാ​നി​ക്കു​ന്ന ഒ​ന്നാ​ണ് വ​യ​നാ​ട​ൻ ചു​ര​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര. എ​ന്നാ​ൽ ചു​ര​ത്തോ​ടും ചു​രം റോ​ഡി​നോ​ടും അ​ട​ങ്ങാ​ത്ത ആ​വേ​ശം ഉ​ൾ​ക്കൊ​ണ്ട് സ്വ​ന്തം വീ​ടി​ന്‍റെ മു​റ്റ​ത്തു ത​ന്നെ വ​യ​നാ​ട​ൻ ചു​ര​ത്തി​ന്‍റെ മാ​തൃ​ക ഉ​ണ്ടാ​ക്കി ശ്ര​ദ്ധേ​യ​നാ​യി​രി​ക്കു​ക​യാ​ണ് പൂ​താ​ടി സ്വ​ദേ​ശി കൂ​ട്ട​ക​ട​വ​ത്ത് ര​മേ​ശ്.

ചു​രം അ​ടി​വാ​രം മു​ത​ൽ വ്യൂ ​പോ​യി​ന്‍റ് വ​രെ ആ​രേ​യും അ​ന്പ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ്വ​ന്തം വീ​ട്ട​ുമു​റ്റ​ത്തു ചു​ര​ത്തി​ന്‍റെ മാ​തൃ​ക നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നേ​രം​പോ​ക്കി​ന് വേ​ണ്ടി തു​ട​ങ്ങി​വ​ച്ച ചു​ര​ത്തി​ന്‍റെ മാ​തൃ​ക ഇ​ന്ന് ആ​രു​ടേ​യും ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കും. ചു​ര​ത്തി​ലെ ഒ​ൻ​പ​ത് വ​ള​വു​ക​ൾ, കാ​ട്ട​രു​വി​ക​ൾ, വ​ഴി​യി​ലെ ഹോ​ട്ട​ലു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ര​ണ്ടുമാ​സം ചെ​ല​വ​ഴി​ച്ചാ​ണ് ചു​ര​ത്തി​ന്‍റെ മാ​തൃ​ക ഇ​ദ്ദേ​ഹം പ​ണി​തീ​ർ​ത്ത​ത്. 15,000 രൂ​പ​യോ​ളം ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ചെ​ല​വാ​യി. നി​ര​വ​ധി ആ​ളു​ക​ൾ കേ​ട്ട​റി​ഞ്ഞ് ചു​രം കാ​ണാ​ൻ ര​മേ​ശി​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ന്നു​ണ്ട്. വീ​ട്ടു​കാ​രു​ടേ​യും നാ​ട്ടു​കാ​രു​ടെ​യും പ്രോ​ത്സാ​ഹ​ന​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ചു​ര​ത്തി​ന്‍റെ മാ​തൃ​ക നി​ർ​മി​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് ര​മേ​ശ് പ​റ​ഞ്ഞു.