പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രാ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​തി​രേ കേ​സ്
Wednesday, May 12, 2021 12:26 AM IST
കോ​ഴി​ക്കോ​ട്: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ക്ക​ട​വി​ൽ കെ​ട്ടി​ട​ങ്ങ​ളി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പൂ​ട്ടി​യി​ട്ട​തു സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത​യു​ടെ പേ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്. ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യു​ടെ കോ​ഴി​ക്കോ​ട് റി​പ്പോ​ർ​ട്ട​ർ കു​റ്റ്യാ​ടി സ്വ​ദേ​ശി എ​ൻ.​പി ഷ​ക്കീ​റി​നെ​തി​രേ​യാ​ണ് പേ​രാ​മ്പ്ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി വേ​ങ്ങേ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ഐ​പി​സി 153 (ക​ലാ​പ​ത്തി​ന് ശ്ര​മം), 120 ഒ.118 ​ബി എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്. കോ​വി​ഡ് പോ​സി​റ്റീ​വു​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കെ​ട്ടി​ട​ത്തി​ൽ പൂ​ട്ടി​യി​ട്ട​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​താ​ണ് കേ​സി​ലേ​ക്ക് ന​യി​ച്ച​ത്. ഷ​ക്കീ​ർ ക​ലാ​പ​ത്തി​നു ശ്ര​മി​ച്ചെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സെ​ടു​ത്ത​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കു​ക​യും ജാ​മ്യ​മി​ല്ലാ കേ​സി​ൽ കു​ടു​ക്കു​ക​യും ചെ​യ്ത ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ന​ട​പ​ടി​യെ കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി അ​പ​ല​പി​ച്ചു.

കെ​ട്ടി​ച്ച​മ​ച്ച ഒ​രു ആ​രോ​പ​ണ​ത്തി​നു​മേ​ല്‍ ക​ലാ​പാ​ഹ്വാ​നം ന​ട​ത്തി എ​ന്നൊ​ക്കെ പ​റ​ഞ്ഞ് പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കു​ന്ന​തും പ്ര​മേ​യം പാ​സാ​ക്കു​ന്ന​തും ജ​നാ​ധി​പ​ത്യ​ത്തി​ന് നി​ര​ക്കു​ന്ന​താ​ണോ എ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ആ​ലോ​ചി​ക്ക​ണ​മെ​ന്നും യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ് ഖാ​ൻ, സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷ് എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.