ഓ​ക്‌​സി​ജ​ന്‍ ച​ല​ഞ്ചു​മാ​യി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍
Wednesday, May 12, 2021 12:23 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ഓ​ക്‌​സി​ജ​ന്‍ ചല​ഞ്ച് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി സ​ന്ന​ദ്ധസം​ഘ​ട​ന​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു.

കോ​വി​ഡ് അ​നി​യ​ന്ത്രി​ത​മാ​യി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍​ക്ക് ഒ​രേ സ​മ​യം ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ഫ്എ​ല്‍​ടി​സിക​ളി​ലു​ള്‍​പ്പെ​ടെ ആ​വ​ശ്യ​മാ​യ ഓ​ക്‌​സി​ജ​ന്‍ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ ഇ​ത്ത​ര​ത്തി​ലൊ​രു ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഇ​തു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ന് തു​ട​ക്ക​മി​ട്ട കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ല്‍​കു​ക​യാ​ണെ​ന്നും, ഓ​ക്‌​സി​ജ​ന്‍ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ല്ലാ​യി​ട​ത്തും ല​ഭ്യ​മാ​കു​ന്ന സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​ന് ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്നും ക​ഴി​യാ​വു​ന്ന​ത്ര ഓ​ക്‌​സി​ജ​ന്‍ പാ​ര്‍​ല​റു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് കൂ​ടി ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും നി​യു​ക്ത എം​എ​ല്‍​എ​മാ​രാ​യ പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്, തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ എ​ന്നി​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

ഓ​ക്‌​സി​ജ​ന്‍ ചാ​ല​ഞ്ചിലൂ​ടെ ഓ​ക്‌​സി​ജ​ന്‍ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ​മാ​ഹ​രി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു വ​ന്ന കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്നും ഈ ​പ​ദ്ധ​തി​ക്ക് പൂ​ര്‍​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണെ​ന്നും എ​ല്ലാ വി​ധ​ത്തി​ലും പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ന് ത​യാ​റാ​ണെ​ന്നും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച സ്‌​പോ​ര്‍​ട്‌​സ് കൗണ്‍​സി​ല്‍, ല​യ​ണ്‍​സ് ക്ല​ബ്, റോ​ട്ട​റി ക്ല​ബ്ബ്, മിം​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്, മ​ല​ബാ​ര്‍ ഗോ​ള്‍​ഡ്, ലെ​ന്‍​സ്‌​ഫെ​ഡ്, കാ​ലി​ക്ക​റ്റ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ്, എം​എ​സ്എ​സ്, പാ​രി​സ​ണ്‍​സ്, തു​ട​ങ്ങി​യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു.