കോ​വി​ഡ് സാ​ഹ​ച​ര്യം മ​ന്ത്രി അ​വ​ലോ​ക​നം ചെ​യ്തു
Wednesday, May 12, 2021 12:23 AM IST
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​നം ചെ​യ്തു.
മ​ണ്ഡ​ല​ത്തെ കോ​വി​ഡ് മു​ക്ത മേ​ഖ​ല​യാ​ക്കാ​ൻ ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ്ണ സ​ഹ​ക​ര​ണം ഉ​ണ്ടാ​വ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടു കൂ​ടി മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നും

വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ടെ​സ്റ്റിം​ഗി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നും മ​ന്ത്രി നി​ർ​ദേശം ന​ൽ​കി. പ​ൾ​സ് ഓ​ക്സീ​മീ​റ്റ​ർ ചാ​ല​ഞ്ച് വി​ജ​യി​പ്പി​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ചു. കു​റ​വ് കോ​വി​ഡ് കേ​സു​ക​ളു​ള്ള വാ​ർ​ഡു​ക​ളെ പൂ​ർ​ണ​മാ​യും കോ​വി​ഡ് മു​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​പി.​നൗ​ഷീ​ർ, കൃ​ഷ്ണ​വേ​ണി മാ​ണി​ക്കോ​ത്ത്, കെ.​പി.​ഷീ​ബ, കെ.​ടി.​പ്ര​മീ​ള, സി.​എം.​ഷാ​ജി, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഹെ​ൽ​ത്ത്-​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ,കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.